പ്രതിഭ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈൻ പ്രതിഭ സൽമാബാദ് മേഖലക്ക് കീഴിലെ ടൂബ്ലി യൂനിറ്റ് സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് മനാമ ബസ് സ്റ്റാൻഡ് ഏരിയയിലുള്ള അൽ റബി മെഡിക്കൽ സെന്ററിൽ നടന്നു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അൽ റാബി മെഡിക്കൽ സെന്റർ ഫാർമസി അഡ്മിൻ മാനേജർ ഹാഫീസ്, ഫിനാൻസ് മാനേജർ ലബീബ് എന്നിവർ പ്രതിഭ അംഗങ്ങൾക്കുള്ള പ്രത്യേക പരിഗണന കാർഡ് വിതരണം ചെയ്തു. ചടങ്ങിൽ ഹരീഷ് സ്വാഗതം പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ് ജയരാജ് അധ്യക്ഷത വഹിച്ചു.
പ്രതിഭ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ ആശംസ അറിയിച്ചു. മേഖല യൂനിറ്റ് ഭാരവാഹികൾ പങ്കെടുത്തു. യൂനിറ്റ് സെക്രട്ടറി റെനിത്ത് നേതൃത്വം നൽകി.

