പ്രതിഭ ഏകദിന സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsപ്രതിഭ ഏകദിന സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂർണമെന്റിൽനിന്ന്
മനാമ: ബഹ്റൈൻ പ്രതിഭ മനാമ മേഖലയിലെ സൂഖ് യൂനിറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ ഏകദിന സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.
16 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിന്റെ ഫൈനലിൽ 4 വിക്കറ്റിന് ഷഹീൻ ഗ്രൂപ് ബിയെ തോൽപിച്ച് ബ്രോസ് & ബഡീസ് വിജയിച്ചു. വിജയികൾക്കുള്ള ട്രോഫി പ്രതിഭ രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാർ കൈമാറി. റണ്ണർ അപ് ട്രോഫി പ്രതിഭ മനാമ മേഖല സെക്രട്ടറി നിരൺ സുബ്രഹ്മണ്യൻ ഷഹീൻ ഗ്രൂപ് ബിക്ക് കൈമാറി.
മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാർ, പ്രതിഭ കായികവേദി ഭാരവാഹികൾ, കേന്ദ്ര-മേഖല കമ്മിറ്റി അംഗങ്ങൾ, യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ സംഘാടക സമിതി അംഗങ്ങൾ എന്നിവർ ടീമംഗങ്ങളെ പരിചയപ്പെടുകയും ആശംസകൾ നേരുകയും ചെയ്തു. ടൂർണമെന്റ് സംഘാടക സമിതി കൺവീനർമാരായ ലിനീഷ് കാനായി, സിറാജ് മാമ്പ, ഫസീല്‍ എന്നിവർ നേതൃത്വം നൽകി.

