പ്രതിഭ റിഫ മേഖല ക്വിസ് മത്സരം നടത്തി
text_fieldsസീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീം ( റഊഫ് & ദേവ് നന്ദ്)
ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റിഷിത മഹേഷ്.
മനാമ: ബഹ്റൈൻ പ്രതിഭ റിഫ മേഖല നടത്തുന്ന ‘അരങ്ങ് 2K25’ ന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി. ജൂനിയർ (വ്യക്തിഗതം) വിഭാഗത്തിൽ റിഷിത മഹേഷ് (ഒന്നാം സ്ഥാനം), ദേവജ് ഹരീഷ് (രണ്ടാം സ്ഥാനം), സമൃദ്ധ് (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി.
സീനിയർ (ടീം) വിഭാഗത്തിൽ റഊഫ് ആൻഡ് ദേവ് നന്ദ് (ഒന്നാം സ്ഥാനം), സജീവ് ആൻഡ് സിജി സജീവ് (രണ്ടാം സ്ഥാനം), ഷിംന ആൻഡ് രേഷ്മ (മൂന്നാം സ്ഥാനം) എന്നിവരും വിജയികളായി. കരിയർ ഗൈഡൻസ് സ്പെഷലിസ്റ്റ് ജോസി തോമസും ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ശ്രീജ ബോബിയും ചേർന്നാണ് കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചുള്ള ഈ ക്വിസ് മത്സരം നിയന്ത്രിച്ചത്.
ബഹ്റൈൻ പ്രതിഭ റിഫ മേഖല കഴിഞ്ഞ മൂന്നു മാസക്കാലമായി നടത്തിവരുന്ന അരങ്ങ് 2K25 എന്ന പരിപാടി മേയ് 30 ന് ഗ്രാൻഡ് ഫിനാലെയോടെ അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

