പ്രഥമ ഇന്നസെൻറ് അവാർഡ് കലാഭവൻ ജോഷിക്ക്, മാമുക്കോയ അവാർഡ് മഹേഷ് കുഞ്ഞുമോന്
text_fieldsവെൽഫെയർ ഓർഗനൈസേഷൻ നോൺ റെസിഡൻറ്സ് കേരള ഭാരവാഹികൾ നടത്തിയ
വാർത്തസമ്മേളനം
മനാമ: വെൽഫെയർ ഓർഗനൈസേഷൻ നോൺ റെസിഡന്റ്സ് കേരളയുടെ (WORKA) പ്രഥമ ഇന്നസെൻറ്, മാമുക്കോയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 25 വർഷക്കാലം, അനുകരണ കലയിലൂടെ, ഇന്നസെന്റിനൊപ്പമുണ്ടായിരുന്ന കലാഭവൻ ജോഷിക്കാണ് ഇന്നസെൻറ് പ്രഥമ പുരസ്കാരം. മിമിക്രി താരം മഹേഷ് കുഞ്ഞുമോനാണ് മാമുക്കോയ പുരസ്കാരം സമ്മാനിക്കുന്നത്.
ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ്. രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, വിനോദ് കോവൂർ, ടിനി ടോം എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. അവാർഡുകൾ എട്ടാം തീയതി രാത്രി 7.30ന് ടൂബ്ലി മർമറീസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജി. വേണുഗോപാൽ നയിക്കുന്ന സമ്മർ ഇൻ ബഹ്റൈൻ എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രകാശ് സാരംഗി, കനകപ്രിയ, ഷാജു ശ്രീധർ, കലാഭവൻ ജോഷി, മഹേഷ് കുഞ്ഞുമോൻ, പ്രേമൻ അരീക്കോട്, സാജൻ പള്ളുരുത്തി തുടങ്ങിയവർ നയിക്കുന്ന പരിപാടികളും അരങ്ങേറും. പ്രവേശന പാസ് നിർബന്ധമാണ്.
വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് ചാൾസ് ആലുക്ക, സെക്രട്ടറി ജോജി വർക്കി, പ്രോഗ്രാം കൺവീനർ ജിബി അലക്സ്, ഭാരവാഹികളായ മോഹനൻ, ഐസക്, ബൈജു, സ്റ്റാൻലി, വിനോദ് ആറ്റിങ്ങൽ, വിഷ്ണു, മലബാർ സൊസൈറ്റി നിയുക്ത പ്രസിഡന്റ് ഷാജൻ, കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ്, ഇരിങ്ങാലക്കുട സംഗമം പ്രസിഡന്റ് ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

