പി.പി. തങ്കച്ചന്റെ നിര്യാണം; ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
text_fieldsമനാമ: മുൻ കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫ് മുൻ കൺവീനറും കേരള നിയമസഭയുടെ മുൻ സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. ഒരു ജനകീയ നേതാവിനെയാണ് കോൺഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിനും നഷ്ടമായതെന്ന് ഐ.വൈ.സി.സി ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു. 50 വർഷത്തോളം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു പി.പി. തങ്കച്ചൻ.
ഒരു പ്രവർത്തകനിൽനിന്ന് ഉയർന്നുവന്ന് നിയമസഭാംഗം, മന്ത്രി, നിയമസഭ സ്പീക്കർ, യുഡിഫ് കൺവീനർ, കെ.പി.സി.സി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ അങ്ങേയറ്റം സത്യസന്ധതയോടെ ചെയ്യുന്നതിൽ അദ്ദേഹം മാതൃകയായിരുന്നു. അദ്ദേഹന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് മാത്രമല്ല, പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ പങ്കുചേരുന്നതായും ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ് എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
ലീഡർ സ്റ്റഡി ഫോറം അനുശോചിച്ചു
മനാമ: മുൻ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയും സ്പീക്കറും ദീർഘകാലം യു.ഡി.എഫ് കൺവീനറുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ലീഡർ സ്റ്റഡി ഫോറം അനുശോചിക്കുന്നതായി ജി.സി.സി കൺവീനർ ബഷീർ അമ്പലായി അറിയിച്ചു.ലീഡർ സ്റ്റഡി സെന്റർ ജി.സി.സി ചാപ്റ്ററിന്റെ വിവിധ ഗൾഫ് യൂനിറ്റും ആദരാഞ്ജലികൾ അർപ്പിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

