പി.പി. തങ്കച്ചൻ നേതൃനിരയിലെ സാധാരണക്കാരൻ -ഒ.ഐ.സി.സി
text_fieldsപി.പി. തങ്കച്ചൻ അനുസ്മരണ പരിപാടിയിൽ നിന്ന്
മനാമ: കഴിഞ്ഞ 50 വർഷത്തെ കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ സാധാരണപ്രവർത്തകനായി, സാധാരണക്കാരോടൊപ്പം പ്രവർത്തിച്ച സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ വലിയ സ്ഥാനം നേടിയ നേതാവായിരുന്നു അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റ് പി.പി. തങ്കച്ചനെന്ന് ഒ.ഐ.സി.സി നടത്തിയ അനുസ്മരണ സമ്മേളനത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
അദ്ദേഹം നിയമസഭ സ്പീക്കറായി പ്രവർത്തിച്ച കാലഘട്ടത്തിലാണ് പുതിയ നിയമസഭ മന്ദിരം പണിയുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഇന്നും എറണാകുളം ജില്ല കോൺഗ്രസിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്നതിന്റ പ്രധാനകാരണം പി.പി. തങ്കച്ചൻ, ടി.എച്ച്. മുസ്തഫ തുടങ്ങിയ നേതാക്കളുടെ ഐക്യത്തോടെയുള്ള പ്രവർത്തനമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി, സൈദ് എം.എസ്, പ്രദീപ് മേപ്പയൂർ, ജേക്കബ് തേക്ക്തോട്, ജീസൺ ജോർജ്, വൈസ് പ്രസിഡന്റുമാരായ സുമേഷ് ആനേരി, വിഷ്ണു കലഞ്ഞൂർ, നസീം തൊടിയൂർ, ജോയ് ചുനക്കര, നെൽസൺ വർഗീസ്, ജലീൽ മുല്ലപ്പള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

