വടംവലി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം
text_fieldsമത്സരത്തിന്റെ പോസ്റ്റർ പ്രകാശനത്തിൽ നിന്ന്
മനാമ: വോയ്സ് ഓഫ് ആലപ്പി സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 12ന് തരംഗശൈലിയിലാണ് മത്സരം. സൽമാനിയയിലെ അൽ ഖുദിസിയാ ക്ലബിൽ വച്ച് സംഘടിപ്പിക്കുന്ന മത്സരത്തിൽ ബഹ്റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.
നാല് മാസം മുമ്പ് മരണപ്പെട്ട വോയ്സ് ഓഫ് ആലപ്പി വടം വലി ടീം അംഗമായിരുന്ന മനു കെ രാജന്റെ സ്മരണക്കായാണ് ഈ മത്സരം. വിജയികൾക്ക് മനു മെമ്മോറിയൽ ട്രോഫിയും മറ്റ് സമ്മാനങ്ങളും ലഭിക്കും. ടഗ് ഓഫ് വാർ അസോസിയേഷനുമായി സഹകരിച്ചാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം കഴിഞ്ഞദിവസം നിർവഹിച്ചു. വോയ്സ് ഓഫ് ആലപ്പി സ്പോർട്സ് വിങ് കൺവീനർ ഗിരീഷ് ബാബു, വടംവലി ടീം കോച്ച് പ്രസന്നകുമാർ, ടീം ക്യാപ്റ്റൻ അജീഷ് ബാബു, ടീം കോഓഡിനേറ്റർമാരായ അനന്ദു സി ആർ, പ്രശോബ് എം.കെ എന്നിവർ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 3696 2896, 3713 6486, 3225 5785 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

