പോസ്റ്റര്‍ പ്രകാശനം ചെയ്തു
text_fieldsമനാമ: ഇന്ത്യന്‍ ഇസ്ലാഹി സെന്റെര് സൈറോ അക്കാദമിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള ഫുട്ബാള്‍ കോച്ചിങ് ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം പ്രശസ്ത മോട്ടിവേറ്ററും എഴുത്തുകാരനുമായ പി.എം.എ ഗഫൂര്‍ നിര്‍വഹിച്ചു. ഡിസംബര്‍ 19 മുതല്‍ 2026 ജനുവരി 9 വരെ നടത്തപ്പെടുന്ന ക്യാമ്പ് സിഞ്ചിലെ അല്‍ അഹലി ക്ലബിലാണ് നടക്കുക.
ഇസ്ലാഹി സെന്റെര് പ്രസിഡന്റ് നൂറുദ്ദീന്‍ ഷാഫി, ക്യാമ്പ് ചെയര്മാന് മുംനാസ്, സിറാജ് മേപ്പയൂർ ആഷിക് മുഹമ്മദ്, സഫീർ കെ.കെ, നൗഷാദ് അക്ബർ അലി, അസറുദ്ദീൻ തുടങ്ങിയവര്‍ ചടങ്ങില്‍ സംബധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39006171,35599464 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

