'സ്വയംവരം 50ന്റെ നിറവിൽ' പോസ്റ്റർ പ്രകാശനം
text_fields‘സ്വയംവരം 50ന്റെ നിറവിൽ’ പോസ്റ്റർ പ്രകാശനം ആനന്ദ് നീലകണ്ഠൻ നിർവഹിക്കുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' എന്ന ചിത്രത്തിന്റെ 50ാം വാർഷികം ആഘോഷിക്കുന്നു.
ഡിസംബർ 15, 16 തീയതികളിൽ നടക്കുന്ന പരിപാടിയിൽ അടൂർ ഗോപാലകൃഷ്ണനോടൊപ്പം ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റുമായ ആനന്ദ് നീലകണ്ഠൻ നിർവഹിച്ചു.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മെംബർഷിപ് സെക്രട്ടറി ദിലീഷ് കുമാർ, ഫിലിം ക്ലബ് കൺവീനർ അരുൺ ആർ. പിള്ള, പ്രോഗ്രാം കോഓഡിനേറ്റർ അനീഷ് നിർമലൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

