വിശ്വസാഹോദര്യത്തിന്റെ സ്നേഹദൂതന്‍ വിട-ഡോ. രവി പിള്ള
text_fieldsഡോ. രവി പിള്ള
ചെയർമാൻ, ആർ.പി ഗ്രൂപ്
മതസൗഹാർദത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും വക്താവും വലിയ ഇടയനുമായ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണ്. ക്രൈസ്തവ വിശ്വാസികൾക്ക് മാത്രമായി നിലകൊണ്ട ജീവതമായിരുന്നില്ല അവരുടേത്, സകലജനങ്ങൾക്കും സ്നേഹദൂതനായി നിലകൊണ്ട ആ ജീവിത വിയോഗം വിശ്വാസി സമൂഹത്തിനും ലോകജനതക്കും ഒരുപോലെ തീരാനഷ്ടമാണ്. സഭക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായി പ്രവർത്തിച്ച മാർപാപ്പ ഈസ്റ്റർ ദിവസം നൽകിയ സന്ദേശം ഫലസ്തീനിലെ സമാധാനത്തിനായുള്ള ആഹ്വാനമാണ്. ഭീകരപ്രവർത്തനങ്ങൾക്കെതിരെയും അടിച്ചമർത്തലുകൾക്കെതിരെയും ഉറച്ച നിലപാടുപറയുകയും ലോകസമാധാനത്തിനായി നിലകൊള്ളുകയും ചെയ്ത മഹാമനുഷ്യനാണദ്ദേഹം. രണ്ട് സംസ്കാരങ്ങളുടെ കൂടിച്ചേരലിന് സാക്ഷിയായ ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനവും ഞാനീ വേളയിൽ സ്മരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

