ആത്മഹത്യാ പ്രവണതക്കെതിരെ ബോധവത്കരണ ചിത്രത്തിന് തുടക്കം
text_fieldsമനാമ: ബഹ്‌റൈനിലെ പ്രവാസികളിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതക്കെതിരെ നടത്തുന്ന ബോധവൽക്കരണത്തിെൻറ ഭാഗമായി ഐ.വൈ.സി.സി ആർട്സ് വിഭാഗത്തിെൻറ നേതൃത്വത്തിൽ ധനേഷ് എം പിള്ള കഥയും സംവിധാനവും നിർവഹിക്കുന്ന ഹ്രസ്വ ചിത്രം‘ട്രൂ ലൗവി’െൻറ പൂജയും ചിത്രത്തിെൻറ ഭാഗമാകുന്നവർക്കുള്ള രചന കൈമാറ്റവും സഗയ്യ റെസ്റ്റോറൻറിൽ നടന്നു.
ഐ.വൈ.സി.സി പ്രസിഡൻറ് ബ്ലെസ്സൺ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുവിക്കര എം.എൽ.എ കെ സ് ശബരിനാഥ് ചിത്രത്തിെൻറ പൂജ ചടങ്ങ് ഉൽഘാടനം നിർവഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള , സാമൂഹിക പ്രവർത്തകൻ കെ.ടി. സലിം ക്യാമറ, സംവിധായകൻ ധനേഷ് എം പിള്ള ,ആക്ടിങ് സെക്രട്ടറി അലൻ ഐസക്ക്, ട്രഷറർ ഷബീർ മുക്കൻ, ഹരീഷ് മേനോൻ, ശിവകുമാർ കോല്ലറോത്ത്, ഫാത്തിമ കമ്മീസ്, അജ്മൽ ചാലിൽ, ബിജുമലയിൽ, ബേസിൽ നെല്ലിമറ്റം, ഷാബു ചാലക്കുടി, സരുൺ എം കെ എന്നിവർ ആശംസകളർപ്പിച്ചു. ധനേഷ് എം പിള്ള സ്വാഗതവും വിനോദ് ആറ്റിങ്ങൽ നന്ദിയും പ്രാകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
