‘പൊന്നോണം 2025'; ഓണാഘോഷങ്ങൾക്ക് തുടക്കം
text_fieldsമനാമ: ഈ വർഷത്തെ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഓണാഘോഷങ്ങൾക്ക് സൽമാബാദ് ഏരിയയുടെ ഓണാഘോഷത്തോടുകൂടി തുടക്കമായി. കെ.പി.എ പൊന്നോണം 2025 ആഘോഷങ്ങളുടെ ഭാഗമായി പത്ത് ഏരിയകളിലായി സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളുടെ ഉദ്ഘാടനവും കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ഓണാഘോഷവും ട്യൂബിലിയിൽ വർണശബളമായി സംഘടിപ്പിച്ചു.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ മുഖ്യാതിഥിയായും ബഹ്റൈനിലെ സാമൂഹികപ്രവർത്തകൻ സെയ്ദ് ഹനീഫ വിശിഷ്ടാതിഥിയായും പങ്കെടുത്തു. സൽമാബാദ് ഏരിയ പ്രസിഡന്റ് തുളസിരാമൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അനൂപ് യു.എസ് സ്വാഗതം പറഞ്ഞു.
കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, ട്രഷറർ മനോജ് ജമാൽ, ഏരിയ കോഓഡിനേറ്റർ ലിനീഷ് പി. ആചാരി, ഏരിയ ട്രഷറർ അബ്ദുൽ സലീം, ഏരിയ ജോയന്റ് സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ആശംസ നേർന്നു.
സൽമാബാദ് ഏരിയ വൈസ് പ്രസിഡന്റ് സുബാഷ് കെ.എസ് നന്ദി പറഞ്ഞു.കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, വിനു ക്രിസ്റ്റി, സന്തോഷ് കാവനാട്, സജീവ് ആയൂർ, നവാസ് കരുനാഗപ്പള്ളി, ജോസ് മങ്ങാട് എന്നിവർ സന്നിതരായിരുന്നു. ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

