പൊന്നൻ നാട് കണ്ടിട്ട് 40 വർഷം; സിനിമയെ വെല്ലുന്ന ജീവിതം
text_fieldsമനാമ: ബഹ്റൈനിൽ കഴിഞ്ഞ ഏഴ് വർഷമായി ഒാർമയില്ലാതെ കഴിയുന്ന പൊന്നൻ എന്ന പോൾ സേവ്യറിന് ഇപ്പോൾ 58 വയസായി. എന്നാൽ നാട്ടിൽപോയിട്ട് 40 വർഷവും. എറണാകുളം തോപ്പുംപടി സുറിയാനി പള്ളിക്ക് സമീപം ഇ.എസ്.എ റോഡിനടുത്തെ കുടുംബത്തിലുള്ളവർ പോൾ ജീവിച്ചിരിക്കുന്നുവോ എന്നുപോലും സംശയിച്ചിരുന്നു. ആറുപേരിൽ ഒരു സഹോദരൻ ജെൻസൺ എന്ന സെബാസ്റ്റ്യൻ സേവ്യർ ദിവസങ്ങൾക്ക് മുമ്പ് മരിച്ചു. പോളിനെ മരിക്കുംമുമ്പ് ഒന്നു കാണണം എന്ന ആഗ്രഹം ബാക്കിവെച്ചായിരുന്നു ആ മടക്കം. 18 ാം വയസിൽ തെൻറ കുടുംബത്തിെൻറ അത്താണിയാകാനായിരുന്നു പോൾ കപ്പലിൽ യാത്ര തിരിച്ചത്. ഹോട്ടലിൽ ജോലിക്ക് കയറിയശേഷം രണ്ടു വർഷത്തോളം ഹോട്ടലിലും, സ്പോൺസറുടെ വീട്ടിലുമായി ജോലി ചെയ്തിരുന്നു എന്നാണ് കുടുംബത്തെ അറിയിച്ചിട്ടുള്ളത്.
പിന്നീട് ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കാതെ വന്നപ്പോൾ മറ്റൊരു ജോലിയിലേക്ക് മാറാനായി സ്പോൺസറിൽ നിന്നും പാസ്പോർട്ട് ലഭിച്ചില്ല.
തുടർന്ന് മുഹറഖിലെ ഒരു സുഹൃത്തുമായി ചേർന്ന് കച്ചവടം നടത്തുന്നതിനുള്ള തെൻറ ആഗ്രഹം വീട്ടുകാരെ അറിയിച്ച് സമ്പത്തിക സഹായം ആവശ്യപ്പെട്ടതനുസരിച്ച് 300 ദിനാർ അവർ അയച്ചുകൊടുത്തു. പോൾ ഒറ്റത്തവണ ആയിരം രൂപ മാത്രമാണ് കുടുംബത്തിലേക്ക് അയച്ചിട്ടുള്ളൂവത്രെ. എന്നാൽ 2001 നുശേഷം നാട്ടിലേക്ക് വിളിക്കുകയോ കത്തയക്കുകയോ ചെയ്തില്ല. നാട്ടിലേക്ക് പോകണമെന്ന ആഗ്രഹം ഒരു കാലത്ത് വച്ചുപുലർത്തിയിരുന്ന പോൾ പിന്നീട് അത് ഉപേക്ഷിച്ചതിെൻറ കാരണം, സാമ്പത്തിക പ്രശ്നങ്ങളും പാസ്പോർട്ട് കൈവശമില്ലാത്തതുമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
ഒത്തിരി പ്രതീക്ഷകളുമായി ഗൾഫിലെത്തിയ അദ്ദേഹം പാസ്പോർട്ടും തൊഴിലും എല്ലാം നഷ്ടമായപ്പോൾ, നിലനിൽപ്പുതേടി പരക്കം പാച്ചിലിലായിരുന്നു. താമസിക്കാനുള്ള സ്ഥലവും അന്നന്നത്തെ ചെലവിന് അല്ലറ ചില്ലറ പണികളും തേടി ചുറ്റി നടക്കുന്നതിനിടയിലാണ് പെയിൻറിങ് രംഗത്തേക്ക് തിരിഞ്ഞു. ഇതിനിടയിൽ രക്തസമർദ്ദം കൂടി പല തവണയും ആരോഗ്യം തകരാറിലായി.
2011 ൽ രക്തസമർദം കൂടി വീണ് തലക്ക് പരിേക്കൽക്കുന്നതും ആശുപത്രിയിലാകുന്നതും. വഴിയാത്രക്കാർ അറിയിച്ച പ്രകാരമാണ് ആംബുലൻസ് എത്തി പോളിനെ ആശുപത്രിയിലെത്തിച്ചത്. അവിടെ അയ്യാൾക്ക് സ്വന്തം പേരുപോലും കൃത്യമായി പറഞ്ഞുകൊടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
അങ്ങനെയാകാം ആശുപത്രിയിൽ പോൾ സേവ്യർ ‘പുരു’എന്ന് രേഖപ്പെടുത്തപ്പെട്ടത്. പ്രായം അന്ന് 45 എന്നും രേഖപ്പെടുത്തപ്പെട്ടു. പിന്നീട് അയാൾ അഞ്ജാതനായി. സ്വയം മറന്നുള്ള ജീവിതത്തിനിടക്ക് ഏഴ് വർഷം കഴിഞ്ഞപ്പോൾ അപ്രതീക്ഷിത വഴിത്തിരിവുകൾ വന്നുഭവിച്ചിരിക്കുന്നു. ബന്ധുക്കളെ കണ്ടെത്തിയതോടെ, ഇനി നാട്ടിലേക്കുള്ള മടക്കം സാധ്യമാകുമോ, അതിന് ഇപ്പോഴുള്ള പശ്ചാത്തലങ്ങൾ അനുകൂലമാകുമോ എന്നാണ് ഇനി അറിയേണ്ടത്. നാട്ടിലേക്ക് പോൾ വരുന്നതിൽ ബന്ധുക്കൾക്ക് സന്തോഷമേയുള്ളൂ.
എന്നെങ്കിലും മടങ്ങിവരുമെന്നുറപ്പുള്ളതുകൊണ്ടാണ് കുടുംബം റേഷൻ കാർഡിൽ നിന്നുപോലും ആ പേര് വെട്ടാതിരുന്നത്. എന്നിരുന്നാലും കുടുംബത്തിെൻറ സാമ്പത്തികാവസ്ഥ ഏറെ ദയനീയമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് പൊന്നൻറത്. ദിവസങ്ങൾക്ക് മുമ്പ് ഒരനുജെൻറ മരണത്തോടെ അദ്ദേഹത്തിെൻറ ഭാര്യയും, രണ്ടു കുട്ടികളും അനാഥരായ അവസ്ഥയിലാണ്. ഒാർമയില്ലാത്ത പൊന്നപ്പനും കൂടി ഇൗ കുടുംബത്തിൽ എത്തിയാലുള്ള അവസ്ഥയെ കുറിച്ച് പോളിനെ കണ്ടെത്തിയ സന്തോഷത്തിൽപ്പോലും തികഞ്ഞ ആശങ്കയാണ് ബന്ധുക്കൾ. എന്തായിരുന്നാലും യാത്രാരേഖകൾ ശരിയാക്കാൻ പള്ളിയിൽ നിന്നും ജനനസർട്ടിഫിക്കറ്റും, റേഷൻ കാർഡ് കോപ്പിയും സംഘടിപ്പിച്ച് നൽകാനുള്ള തീരുമാനത്തിലുമാണ് അവർ. ബേബി, കുഞ്ഞുമോൻ,ജൂഡി,ജോയി, പരേതനായ ജസ്റ്റിൻ എന്നിവരാണ് മറ്റ് സഹോദരങ്ങൾ. സഹോദരങ്ങളുടെ മക്കളും പേരകുട്ടികളും എല്ലാം തങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത കുടുംബക്കാരനെ കാണാൻ കാത്തിരിക്കുകയാണ്.
പൊന്നൻ ജീവിച്ചിരിക്കുന്നു എന്ന വാർത്ത വീട്ടിലെത്തിയത് കൂടപ്പിറപ്പ് മരിച്ച ദിനത്തിൽ
മനാമ: ഒരു കൂടപ്പിറപ്പിെൻറ വിയോഗ വാർത്ത മൂകമാക്കിയ കുടുംബത്തിലേക്കാണ്, വർഷങ്ങൾക്ക് മുെമ്പ മരണപ്പെട്ടു എന്ന് കരുതിയ മറ്റൊരു കൂടപ്പിറപ്പ് ജീവിച്ചിരിക്കുന്നു എന്ന വാർത്ത എത്തിയത്. ഇതാകെട്ട, മരണവീട്ടിൽ വികാര നിർഭരമായ മുഹൂർത്തങ്ങൾക്ക് കാരണമാകുകയും ചെയ്തു. ആറുസഹോദരങ്ങൾ ഉള്ള കുടുംബത്തിൽ കൃത്യം 11 വർഷങ്ങൾക്ക് മുമ്പ് ഒരു ബന്ധവുമില്ലാതായ പോൾ സേവ്യർ ജീവിച്ചിരിക്കുന്നുണ്ടോ എന്ന സംശയത്തിലായിരുന്നു ബന്ധുക്കളെല്ലാം. ബന്ധുക്കളിൽ പലരും പോൾ മരിച്ചുകാണും എന്ന് വിശ്വാസിച്ചിരുന്നു. എന്നാൽ കൂടപ്പിറപ്പുകൾ ആകെട്ട പോൾ തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ പ്രതീക്ഷ കെട്ടടങ്ങി. പോളിെൻറ സഹോദരി ബേബിയും സഹോദരൻ കുഞ്ഞുമോനും ഇതിനിടയിൽ പ്രവാസികളായി ദുബായിെലത്തിയിരുന്നു.
കുഞ്ഞുമോൻ ഇപ്പോൾ പ്രവാസം അവസാനിപ്പിച്ച് നാട്ടിലാണ് ഉള്ളത്. ബേബി ദുബായിയിലുണ്ട്. സ്വന്തം നിലക്ക് സഹോദരങ്ങൾ ബഹ്റൈനിലുള്ള മലയാളികളോട് പലതരത്തിലുള്ള അന്വഷണവും നടത്തിയിരുന്നു. എന്നാൽ പോളിനെ ഏഴെട്ട് വർഷങ്ങൾക്ക് മുമ്പ് അവസാനമായി കണ്ടതായിരുന്നു പലർക്കും അറിയാമായിരുന്നത്. സാമ്പത്തികമായ പ്രശ്നങ്ങളും പരാധീനതകളും ഉണ്ടെങ്കിലും നാട്ടിൽ കൊണ്ടുവരുന്നതിൽ സന്തോഷമെയുള്ളൂ എന്നാണ് സഹോദരങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
