Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപൊങ്കൽ ആഘോഷവുമായി...

പൊങ്കൽ ആഘോഷവുമായി ബഹ്​റൈൻ തമിഴ്​ സമൂഹം

text_fields
bookmark_border
പൊങ്കൽ ആഘോഷവുമായി ബഹ്​റൈൻ തമിഴ്​ സമൂഹം
cancel

മനാമ: ബഹ്​റൈനിലെ തമിഴ്​ സമൂഹത്തി​​​െൻറ കൂട്ടായ്​മായ തമിൾ ഉണവലർഗൾ സംഘത്തി​​​െൻറ (ബി.ടി.യു.എസ്​) നേതൃത്വത്തിൽ ഇ ൗ മാസം 18ന്​ കാലത്ത്​ ഏഴുമുതൽ ഉച്ച മൂന്നു വരെ ഇന്ത്യൻ ക്ലബിൽ വെച്ച്​ പൊങ്കൽ ആഘോഷം നടക്കുന്നു. കാർഷിക, കടൽ വിഭവകാര്യ വകുപ്പി​​​െൻറ രക്ഷാകർതൃത്വത്തിലാണ്​ പരിപാടി നടക്കുന്നത്​. പ്ലാൻറ്​ വെൽത്ത്​ ഡയറക്​ടർ ഹുസൈൻ ജവാദ്​ അൽ ലെയ്​ത്ത്​ പരിപാടിയിൽ മുഖ്യാതിഥിയായി പ​​​​െങ്കടുക്കും. ബഹ്​റൈനിലെ പ്രമുഖ ഇന്ത്യൻ കൂട്ടായ്​മകളും സംബന്ധിക്കുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരമ്പരാഗത പൊങ്കൽ ആഘോഷങ്ങളും സംഗീത പരിപാടിയും കായികമേളയും ഇതി​​​െൻറ ഭാഗമായി നടക്കും. തുടർന്ന്​ സദ്യയും ഒരുക്കുന്നുണ്ട്​. തമിഴ്​ കലണ്ടറി​​​െൻറ പ്രകാശനം ചടങ്ങിൽ നടക്കും. ഡോ.പി.കാർത്തികേയൻ എഴുതിയ ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ കുറിച്ച പുസ്​തകം മുഖ്യാതിഥി പ്രകാശനം ചെയ്യും.
കാർഷികോത്സവമായ പൊങ്കൽ, തമിഴ്​നാട്ടിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്​. തൈമാസത്തിലെ ഒന്നാം നാളി​ലാണ്​ പൊങ്കൽ കടന്നുവരുന്നത്​. തൊട്ടടുത്ത ദിവസമായ മാട്ടുപൊങ്കലിനാണ്​ പ്രസിദ്ധമായ ‘ജല്ലിക്കെട്ട്​’ നടക്കാറുള്ളത്​.രക്തദാനം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ലേബർ ക്യാമ്പ്​ സന്ദർശനം, മദ്യപാന ആസക്തിക്കും ആത്മഹത്യ പ്രവണതക്കുമെതിരെ കൗൺസിലിങ്ങ്​ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ബി.ടി.യു.എസ് സജീവമാണ്​.ഇന്ത്യൻ ക്ലബ്​ പ്രസിഡൻറ്​ കാഷ്യസ്​ പെരേര, ബഹ്​റൈൻ തമിൾ ഉണർവലർഗൾ സംഗം പ്രസിഡൻറ്​ ഡോ. പി.കാർത്തികേയൻ, ജനറൽ സെക്രട്ടറി ജി.സെന്തിൽ കുമാർ, ഇന്ത്യൻ ക്ലബ്​ എൻറർടെയ്​ൻമ​​െൻറ്​ സെക്രട്ടറി എസ്​. നന്ദകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ponkal festBahrain News
News Summary - Ponkal fest, Bahrain news
Next Story