Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.ആർ തന്ത്രങ്ങളല്ല, രാഷ്ട്രീയ പ്രബുദ്ധതയാണ് ജനാധിപത്യത്തിന്റെ കരുത്ത്- മജീദ് തണൽ

text_fields
bookmark_border
പി.ആർ തന്ത്രങ്ങളല്ല, രാഷ്ട്രീയ   പ്രബുദ്ധതയാണ് ജനാധിപത്യത്തിന്റെ കരുത്ത്- മജീദ് തണൽ
cancel
camera_alt

പ്രവാസി വെൽഫെയർ തെരഞ്ഞെടുപ്പ് അവലോകന യോഗം

മനാമ: പിണറായി സർക്കാറിന്റെ ധാർഷ്ട്യത്തിനും വർഗീയ ധ്രുവീകരണ പിആർ തന്ത്രങ്ങൾക്കും എതിരെ പ്രബുദ്ധ കേരളം നൽകിയ ശക്തമായ മറുപടിയും ഭരണവിരുദ്ധ തരംഗത്തിന്റെ വ്യക്തമായ പ്രതിഫലനവുമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്ന് പ്രവാസി വെൽഫെയർ പ്രസിഡൻ്റ് മജീദ് തണൽ. ‘കാത്തിരുന്ന ജനവിധി: വിജയ വഴികളും വീഴ്ചകളും’ എന്ന പേരിൽ പ്രവാസി വെൽഫെയർ നടത്തിയ തിരഞ്ഞെടുപ്പ് അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം തുടർന്ന് പോന്ന വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഫലം കൊയ്തെടുക്കുക ബി.ജെ.പി ആയിരിക്കും എന്ന വെല്ഫെയർ പാർട്ടിയുടെ മുന്നറിയിപ്പ് ശരിവെച്ച തെരഞ്ഞെടുപ്പ് ഫലമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരുന്നില്ല എന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പറഞ്ഞു. എസ്.ഐ.ആർ നടപടിക്രമങ്ങളിലൂടെ ലക്ഷക്കണക്കിന് വോട്ടുകൾ വെട്ടിമാറ്റി ബി.ജെ.പിക്ക് ജയിക്കാൻ പാകത്തിലുള്ള തെരഞ്ഞെടുപ്പാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻ്റ് ഷാഹുൽ ഹമീദ് വെന്നിയൂർ, ജമാൽ ഇരിങ്ങൽ, സി. എം. മുഹമ്മദലി, ഷാനവാസ് എം, സഈദ് റമദാൻ നദ് വി, സബീന ഖാദർ, അബ്ദുല്ല കുറ്റ്യാടി, ലത്തീഫ് കടമേരി, ബദറുദ്ദീൻ പൂവാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡൻ്റ് അക്ബർ ഷാ സ്വാഗതം ആശംസിച്ച അവലോകന യോഗത്തിൽ അജ്മൽ ഹുസൈൻ ചർച്ചകളെ അവലോകനം ചെയ്ത് സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Political enlightenment, not PR tactics, is the strength of democracy - Majeed Thanal
Next Story