ഇ-സ്കൂട്ടറുകൾക്ക് പൊലീസ് രജിസ്ട്രേഷന് ശിപാർശ
text_fieldsമനാമ: ബുദയ്യയിൽ ഇലക്ട്രിക് ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തെ തുടർന്ന് സ്കൂട്ടറുകൾക്കായി പുതിയ രജിസ്ട്രേഷൻ സംവിധാനം വേണമെന്ന ആവശ്യവുമായി നോർത്തേൺ മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് അൽ ദോസരി. സ്കൂട്ടറുകൾ റോഡിൽ ഉപയോഗിക്കുന്നത് നിയമവിധേയമാക്കാനല്ല ഈ നീക്കമെന്നും, പകരം അപകടങ്ങളോ നിയമലംഘനങ്ങളോ ഉണ്ടായാൽ ഉടമയെ എളുപ്പത്തിൽ തിരിച്ചറിയാനും ഉത്തരവാദിത്തം ഉറപ്പാക്കാനുമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ ഇ-സ്കൂട്ടറിലും ഉടമയുടെ വിവരങ്ങൾ അടങ്ങിയ ക്യു.ആർ കോഡോ ബാർകോഡോ പതിപ്പിക്കണമെന്നാണ് നിർദ്ദേശം. പരിശോധനാ വേളയിൽ പോലീസ് ഇത് സ്കാൻ ചെയ്യുന്നതിലൂടെ ഉടമയെ ഉടൻ കണ്ടെത്താൻ സാധിക്കും. 2025 ഫെബ്രുവരി മുതൽ പൊതുറോഡുകളിലും എമർജൻസി ലെയ്‌നുകളിലും ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവരുടെ സ്കൂട്ടറുകൾ കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സൈക്കിളുകളെ അപേക്ഷിച്ച് ഇ-സ്കൂട്ടറുകളിൽ അപകടസാധ്യത നാല് മടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്ന സാഹചര്യത്തിൽ, കൂടുതൽ ജീവനുകൾ പൊലിയാതിരിക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് ആവശ്യം ശക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

