കവിത: ഫലസ്തീൻ
text_fieldsചരിത്രത്തിൽ തുല്യത
ചാർത്താൻ കഴിയാത്ത
ചെറുത്തുനിൽപിന്റെ ചെറുപ്പം.
പതിറ്റാണ്ടുകൾക്കിപ്പുറവും
പ്രതീക്ഷ തരിമ്പും നഷ്ടപ്പെടുത്താതെ
പുതിയൊരു പുലരിക്കായ്
ജീവനും ജീവിതവും
ബലിയായ് നൽകിയോർ.
സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളിൽ
പാറിപ്പറക്കാനായി പൊരുതിക്കൊണ്ടിരിക്കുന്നവർ,
പ്രാണൻ പറിഞ്ഞുപോകും വേദനകൾക്കിടയിലും
ശത്രുവിനെ നോക്കി മുട്ട് വിറക്കാതെ
തല ഉയർത്തിപ്പിടിച്ച് കാലത്തെ ഞെട്ടിച്ചവർ.
പ്രതിരോധത്തിന്റെ കരിങ്കൽച്ചീളുകളിൽ
പോലും ഭീകരതയുടെ ചാപ്പയടിക്കുന്നവർ തന്നെ
വരുംകാലങ്ങളിൽ സ്വാതന്ത്ര്യത്തിനായി
സമർപ്പണം ചെയ്തവരെന്നടയാളപ്പെടുത്തുമെന്നുറപ്പുള്ളവർ.
കാരുണ്യത്തിൻ മഴ അവർക്കു മേൽ തോരാതെ ഇരിക്കേണമേ
അലിവിൻ പുതപ്പിനാൽ അവരെ ചേർത്തുപിടിക്കേണമേ.

