പ്രേമസൗഹൃദം
text_fieldsമോഹലോകം കത്തി പടരുമ്പോൾ
പ്രേമലോകം എരിതീയായി
പോയകാല ഓർമകൾ
ഗതകാല സ്മരണകളായി
ഭൂതകാല അനുഭവങ്ങൾ
വർത്തമാനകാലത്തും
പിന്തുടർന്നീടും
കൈവളകൾ കിലുങ്ങുമ്പോൾ
വീണ്ടും ഓർക്കാൻ പെടാ
പാടുപെടുന്ന കാലത്തും
പഞ്ഞമില്ലാത്ത
ഭൂതകാല ഓർമകൾ അയവിറക്കി
ഭാവികാലത്തെ പ്രേമസാന്ദ്രമാക്കും
കാലത്തിൻ വിഗതികൾ മായ്ക്കാനാവാത്ത വിധം
മനസ്സിനോടടുപ്പം
തോന്നിക്കുമാറ്
പ്രേമമന്ത്രങ്ങൾ
ഉരുവിടും കാലം
മായ്ക്കാത്ത കാലചക്രം
തിരിയുമ്പോൾ
പ്രേമമെന്ന ലോകം ചുറ്റി
ത്തിരിയുന്ന
കാലം കലങ്ങിത്തെളിഞ്ഞ
പ്രേമത്തിൻ ഭാഷ്യം
കലർപ്പില്ലാതെ അഭംഗുരം
പ്രേമമാകും പ്രയാണം
പ്രസന്നമായി പടരുന്നു.
സുനിൽ തോമസ്, റാന്നി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

