പി.എൻ. അബ്ദുൽ ലത്തീഫ് മദനി ബഹ്റൈനിൽ
text_fieldsപി.എൻ. അബ്ദുൽ ലത്തീഫ് മദനി
മനാമ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റും വാഗ്മിയുമായ പി.എൻ. അബ്ദുൽ ലത്തീഫ് മദനി തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ വിശിഷ്ടാതിഥിയായി ബഹ്റൈനിൽ എത്തുന്നു.
തർബിയ ഇസ്ലാമിക് സൊസൈറ്റി ശവ്വാൽ രണ്ടിന് ഉമ്മുൽ ഹസം കിങ് ഖാലിദ് മസ്ജിദ് പരിസരത്ത് ഒരുക്കിയ ഗ്രാൻഡ് ഇഫ്താർ ടെന്റിൽ സംഘടിപ്പിക്കുന്ന ഈദ് സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും. കൂടാതെ ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന ഈദ് ഗാഹിനും അദ്ദേഹം നേതൃത്വം നൽകും. ഈദ് നമസ്കാരം കാലത്ത് 5:28നാണ് നടക്കുക. പെരുന്നാളിനോടനുബന്ധിച്ചു നടക്കുന്ന പരിപാടിയിൽ മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും റയ്യാൻ സ്റ്റഡി സെന്റർ നടത്തി വരുന്ന റമദാൻ ക്വിസിലെ വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കും.

