Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.സി.സി പൗരന്മാരുടെ...

ജി.സി.സി പൗരന്മാരുടെ ​െഎക്യം ശക്തമാക്കാൻ കൗൺസിൽ കാരണമായി -പ്രധാനമന്ത്രി

text_fields
bookmark_border
ജി.സി.സി പൗരന്മാരുടെ ​െഎക്യം ശക്തമാക്കാൻ കൗൺസിൽ കാരണമായി -പ്രധാനമന്ത്രി
cancel
camera_alt????????????? ???????? ???? ??? ????? ?? ?????? ????????? ?????? ??.??.?? ???? ?????????? ???.?????????????? ??? ??????? ?? ???? ???????????? ????? ??????????

മനാമ: ഗൾഫ്​ രാജ്യങ്ങളിലെ ജനങ്ങൾക്കുവേണ്ടിയാണ്​  ഗൾഫ്​ കോർപ്പറേഷൻ കൗൺസിൽ (ജി.സി.സി) രൂപവത്കരിക്കപ്പെട്ടതെന്നും  ആ സംവിധാനം തുടരുമെന്നും പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. 
ഗുദയ്​ബിയ പാലസിൽ സന്ദർശിച്ച ജി.സി.സി ജനറൽ സെക്രട്ടറി ഡോ.അബ്​ദുലത്വീഫ്​ ബിൻ റാഷിദ്​ ആൽ സയനിയുമായുള്ള ചർച്ച നടത്തുകയായിരുന്നു അ​ദ്ദേഹം.  ജി.സി.സി പൗരന്മാരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും ഐക്യദാർഡ്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് കൗൺസിൽ  വലിയ രീതിയിൽ സഹായകമായിട്ടുണ്ട്​. 

ജി.സി.സി അംഗങ്ങളുടെ നേതൃത്വത്തിൽ നേടിയ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനായി ജി.സി.സി നേതാക്കൾ വളരെയധികം സഹായം ചെയ്​തിട്ടുണ്ട്​. സംയുക്ത സഹകരണത്തി​​െൻറ നിരവധി മേഖലകൾക്ക്​ ജി.സി.സി വഴി തുറന്നിട്ടുണ്ട്​. 

ജനങ്ങളുടെ മികച്ച താൽപര്യങ്ങൾക്കായി കൂടുതൽ ഐക്യം നേടിയെടുക്കാൻ ബഹ്​റൈൻ സന്നദ്ധമാണ്​.  
രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യം സഹോദര രാജ്യങ്ങളുമായുള്ള ബന്​ധം എല്ലാ തലത്തിലും ശക്തമാണെന്നത് ഉറപ്പുവരുത്താൻ എല്ലായ്പ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജി.സി.സി രാജ്യങ്ങൾക്ക്​ എല്ലാവിധ സഹായവും നൽകുന്ന സൗദി നേതൃത്വത്തെയും അഭിനന്ദിച്ചു.

 ജി.സി.സി സെക്രട്ടറി ജനറലി​​െൻറ പങ്കാളിത്തവും ഗൾഫ്​ സഹകരണ കൗൺസിലിന്​ കാര്യക്ഷമത നൽകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ ജിസിസി പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിന്​ പ്രധാനമന്ത്രിക്ക്​ ജിസിസി സെക്രട്ടറി ജനററൽ നന്ദി അറിയിക്കുകയും ചെയ്​തു. ​
ജിസിസി സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിന് ബഹ്​റൈ​​െൻറ നിലപാടുകൾ സഹായകമായിട്ടുണ്ടെന്ന് ഡോ. അൽ സയനി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspm hanrainBahrain News
News Summary - pm hanrain-bahrain news
Next Story