പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച് പരീക്ഷ വിജയികൾ അവാർഡ് ഏറ്റുവാങ്ങി
text_fields‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെ പി.എം ഫൗണ്ടേഷൻ നടത്തിയ ടാലന്റ് സെർച് പരീക്ഷയുടെ വിജയികൾ അവാർഡ് ഏറ്റുവാങ്ങിയപ്പോൾ
മനാമ: പത്താം ക്ലാസ് ഉന്നതവിജയികൾക്കായി ‘ഗൾഫ് മാധ്യമ’ത്തിന്റെ സഹകരണത്തോടെ പി.എം ഫൗണ്ടേഷൻ നടത്തിയ ടാലന്റ് സെർച് പരീക്ഷയുടെ വിജയികൾ അവാർഡ് ഏറ്റുവാങ്ങി. ശനിയാഴ്ച ബഹ്റൈൻ കേരളീയ സമാജം ഹാളിൽ ‘ഗൾഫ്മാധ്യമം’ സംഘടിപ്പിച്ച ക്രാക്ക് ദ കോഡ് പരിപാടിയിൽ വിജയികൾക്ക് ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ ഹംസ അബ്ബാസ് സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചു.
ബഹ്റൈനിൽനിന്ന് ആറു വിദ്യാർഥികളാണ് മികച്ച സ്കോർ നേടി അവാർഡിന് അർഹരായത്. ധസ്വന്ത് സമ്പത്ത്, ജോയേൽ സാബു, കൃഷ്ണ രാജീവൻ നായർ, രക്ഷ രാജേഷ് മെൻഡൻ, ആദേശ് ദീപ്തി ഷൈജു, മുഹമ്മദ് ഐമൻ സിദ്ദീഖി എന്നിവരാണ് വിജയികൾ. അവാർഡ്ദാന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കറ്റ് ബിനു മണ്ണിൽ, ബഹ്റൈൻ കേരളീയ സമാജം
പ്രഡിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഗൾഫ് മാധ്യമം ഗ്ലോബൽ ബിസിനസ് ഹെഡ് കെ. മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം ചീഫ് പേട്രൺ സുബൈർ എം.എം, എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, റീജനൽ മാനേജർ ജലീൽ അബ്ദുല്ല, മാർക്കറ്റിങ് മാനേജർ ഷക്കീബ് വലിയപീടികക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

