ബഹുസ്വരതയും സഹവർത്തിത്വവും ബഹ്റൈന്റെ പ്രത്യേകത -കിരീടാവകാശി
text_fieldsഹിന്ദു മന്ദിർ കോഓഡിനേറ്റർ ബ്രഹ്മവിഹാരി സ്വാമിയുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ച നടത്തുന്നു
മനാമ: ബഹുസ്വരതയും സഹവർത്തിത്വവും ബഹ്റൈനെ സാംസ്കാരികമായി വേർതിരിച്ചുനിർത്തുന്നുവെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ഹിന്ദു മന്ദിർ കോഓഡിനേറ്റർ ബ്രഹ്മവിഹാരി സ്വാമിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുറന്ന സമീപനവും സഹവർത്തിത്വത്തിലൂന്നിയുള്ള സമാധാനവും സംവാദാത്മക നിലപാടുമാണ് ബഹ്റൈൻ പിന്തുടരുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ ആശയവും വിശ്വാസവും വെച്ചുപുലർത്താനും ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കാനും സ്വാതന്ത്ര്യം നൽകുന്നു.
മറ്റുള്ളവരോട് തുറന്ന സമീപനം പുലർത്താനാണ് ഇസ്ലാം അനുശാസിക്കുന്നതെന്നും വിവിധ മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള ഇടപഴകൽ സമാധാനപൂർണമായ ജീവിതം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

