പ്ലോട്ട് നടപടികൾ ഇനി എളുപ്പം; സേവനങ്ങൾ പരിഷ്കരിച്ചു
text_fieldsഅബ്ദുല്ല ബിൻ ആദിൽ ഫഖ്റു
മനാമ: ബഹ്റൈനിലെ വ്യവസായ പ്ലോട്ടുകൾ പാട്ടത്തിന് നൽകുന്നതിനുള്ള സേവനങ്ങൾ വ്യവസായ വാണിജ്യ മന്ത്രാലയം പരിഷ്കരിച്ചു. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റം.
പുതിയ പരിഷ്കാരം വഴി പ്ലോട്ടുകൾക്കായി അപേക്ഷിക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്നതിനും അനുമതി നൽകുന്നതിനുമുള്ള സമയം ഗണ്യമായി കുറച്ചു. നിക്ഷേപകരുടെ തിരിച്ചറിയൽ രേഖകൾ, പാസ്പോർട്ട് കോപ്പികൾ, കമ്പനിയുടെ സംഘടനാ ഘടന, ഉൽപന്നങ്ങളുടെ ചിത്രങ്ങൾ തുടങ്ങി മുമ്പ് നിർബന്ധമായിരുന്ന പല രേഖകളും ഇനി സമർപ്പിക്കേണ്ടതില്ല. വിവിധ സർക്കാർ വകുപ്പുകളുടെ സിസ്റ്റങ്ങൾ തമ്മിലുള്ള ഏകോപനത്തിലൂടെയും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുമാണ് ഇത് സാധ്യമാക്കിയത്.
ഡിജിറ്റൽ സൊല്യൂഷനുകൾ ഉപയോഗിക്കുന്നതിലൂടെ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കാനും നിക്ഷേപകരുടെ സമയവും അധ്വാനവും ലാഭിക്കാനും സാധിക്കുമെന്ന് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു പറഞ്ഞു. രാജ്യത്തെ 800 ഓളം സർക്കാർ സേവനങ്ങൾ ഇത്തരത്തിൽ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ്പുതിയ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

