വേറിട്ട വിഷു ആഘോഷവുമായി പ്ലഷർ റൈഡേഴ്സ്
text_fieldsപ്ലഷർ റൈഡേഴ്സ് ഗ്രൂപ് വിഷു ആഘോഷത്തിനിടെ
മനാമ: വിഷു വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് പ്ലഷർ റൈഡേഴ്സ് ഗ്രൂപ്. തനതു കേരള ശൈലിയിൽ വസ്ത്രധാരണം ചെയ്ത് ബഹ്റൈനിലെ നിരത്തുകളിൽ മോട്ടോർസൈക്കിളുകൾ ഓടിച്ചായിരുന്നു മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പിന്റെ ആഘോഷം.
അതിരാവിലെ ബഹ്റൈനിലെ അധാരി പാർക്കിനു സമീപത്തുനിന്ന് പുറപ്പെട്ട സംഘം ഖമീസ് വഴി സൽമാനിയ, ഗുദൈബിയ വഴി മനാമയിൽ എത്തുകയും തുടർന്ന് മുഹറഖ്, അറാദ്, അംവാജ് ഐലൻഡ് കടന്നു ദിയാർ അൽ മുഹറഖിൽ എത്തി വിശ്രമിക്കും.
തനതു കേരളീയവസ്ത്രമായ മുണ്ടും ഷർട്ടുമാണ് റൈഡർമാർ അണിഞ്ഞിരുന്നത്. കേരള രീതിയിൽ സൽവാർ അണിഞ്ഞാണ് ഗ്രൂപ്പിലെ വനിത അംഗങ്ങൾ റൈഡിൽ പങ്കെടുത്തത്. കേരളത്തിലെ വിഷു പരിപാടികളെ അനുസ്മരിപ്പിച്ച് അംഗങ്ങൾ വിഷുപ്പാട്ടുകൾ പാടുകയും വിഷുക്കളികൾ നടത്തുകയും ചെയ്തു.