പി.എൽ.സി ഗവേണിങ് കൗൺസിൽ മെംബർമാർ ശ്രീലങ്കൻ അംബാസഡറെ സന്ദർശിച്ചു
text_fieldsപ്രവാസി ലീഗൽ സെൽ ഗവേണിങ് കൗൺസിൽ അംഗങ്ങൾ പുതുതായി സ്ഥാനമേറ്റ ശ്രീലങ്കൻ അംബാസഡർ ശനിക ഡിസനായകയെ സന്ദർശിച്ചപ്പോൾ
മനാമ: ബഹ്റൈനിൽ പുതുതായി സ്ഥാനമേറ്റ ശ്രീലങ്കൻ അംബാസഡർ ശനിക ഡിസനായകയെ പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ഗവേണിങ് കൗൺസിൽ അംഗങ്ങൾ സന്ദർശിച്ചു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ്, ജയ് ഷാ, സ്പന്ദന കിഷോർ എന്നിവരാണ് ശ്രീലങ്കൻ എംബസിയിൽ അംബാസഡറെ സന്ദർശിച്ചത്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പി. എൽ.സി നടത്തിവരുന്ന പ്രവർത്തനങ്ങളെ അംബാസഡർ പ്രശംസിക്കുകയും ശ്രീലങ്കൻ എംബസിയുടെ എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

