പി.എൽ.സി ഗ്ലോബൽ ഓൺലൈൻ മീറ്റിങ് നടത്തി
text_fieldsമനാമ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി ലീഗൽ സെൽ സൗദി അറേബ്യൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പി.എൽ.സി ഗ്ലോബൽ ഓൺലൈൻ മീറ്റിങ് നടത്തി.
പ്രവാസികൾക്ക് ഇന്ത്യൻ എംബസികളുമായി സഹകരിച്ച് ഓരോ രാജ്യത്തെയും പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കുന്നതിന് നിയമപരമായ സഹായങ്ങൾ നൽകുന്നതായി വിവിധ രാജ്യങ്ങളിലെ പി.എൽ.സിയുടെ നേതാക്കൾ അറിയിച്ചു.
സൗദി അറേബ്യൻ ചാപ്റ്ററിന്റെ കോഓഡിനേറ്റർ പീറ്റർ വർഗീസ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. ഗ്ലോബൽ പി.ആർ.ഒ സുധീർ തിരുനിലത്ത്, പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയം അവതരിപ്പിച്ചു. ആഗോളതലത്തിൽ പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന സംഘടന ഭാരതത്തിലും വിദേശത്തും വളരെ സ്തുത്യർഹമായ സേവനം നൽകുന്നതായി മാറിയെന്ന് പി.എൽ.സി ഗ്ലോബൽ പ്രസിഡന്റ് അറിയിച്ചു.
നോർക്കയുടെ സൗദി അറേബ്യയിലെ ലീഗൽ കൺസൾട്ടന്റ് അഡ്വ. ഷംസുദ്ദീൻ, പി.എൽ.സിയുടെ കേരള ചാപ്റ്ററിന്റെ ട്രഷറർ തൽഹദ് പൂവച്ചൽ, ജഹാംഗീര്‍, ഒമാനിൽനിന്നും സാമൂഹിക പ്രവർത്തക ജെസ്സി, യു.എ.ഇയിൽ നിന്നും അഡ്വ. റിജി, അഡ്വ. കണ്മണി, ഹാഷിം, പി.എൽ.സിയുടെ വിവിധ ഭാരവാഹികളും ചർച്ചയിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

