പി.എൽ.സി ജനറൽ ബോഡി യോഗം
text_fieldsപി.എൽ.സി ജനറൽ ബോഡിക്കെത്തിയവർ
മനാമ: പ്രവാസി ലീഗൽ സെൽ (പി.എൽ.സി) സൗദി അറേബ്യൻ ചാപ്റ്ററിന്റെ ആദ്യ ജനറൽ ബോഡി യോഗം റിയാദിലെ അൽമാസ് റസ്റ്റാറന്റ് ഹാളിൽ നടന്നു. പ്രവാസി ലീഗൽ സെൽ സൗദി കോഓഡിനേറ്റർ പീറ്റർ വർഗീസ് അധ്യക്ഷത വഹിച്ചു. സാമൂഹികപ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ പ്രവാസികൾക്ക് കൂടുതൽ നിയമപരമായ സഹായങ്ങൾ നൽകുന്നതിനായി വിപുലീകരിക്കണമെന്ന് ഷിഹാബ് കൊട്ടുകാട് പറഞ്ഞു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോഓഡിനേറ്റർ ഷിബു ഉസ്മാൻ, സാമൂഹിക-സാംസ്കാരിക സംഘടന പ്രതിനിധികളായ ജോർജ് സക്കറിയ, വിനോദ്, റഹ്മാൻ മുനമ്പത്ത്, ഉമ്മർ മുക്കം, അബ്ദുൽ മജീദ് പുളക്കാട്ട്, നിഹാസ് പാനൂർ എന്നിവർ സംസാരിച്ചു.
പ്രവാസികൾക്ക് അതത് രാജ്യങ്ങളിലെ നിയമപരമായ അറിവും നാട്ടിൽ തിരിച്ചെത്തിയവർക്ക് അർഹമായ നീതിയും ലഭ്യമാക്കുന്നതിന് സംഘടന പ്രവർത്തിക്കുമെന്ന് കോഓഡിനേറ്റർ പീറ്റർ വർഗീസ് അറിയിച്ചു. ഗഫൂർ കൊയിലാണ്ടി സ്വാഗതവും സൈഫ് കൂട്ടുങ്കൽ നന്ദിയും പറഞ്ഞു.
പ്രവാസികൾക്ക് സാമ്പത്തിക, ആരോഗ്യ, നിയമവിഷയങ്ങളിൽ കൂടുതൽ നീതി ലഭ്യമാക്കുന്നതിന് സംഘടനകൾ മുന്നോട്ടുവരണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

