Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപി.എൽ.സി ‘കണക്ടിങ്...

പി.എൽ.സി ‘കണക്ടിങ് പീപ്ൾ 7ാം പതിപ്പ്’ ജൂൺ 12ന്

text_fields
bookmark_border
പി.എൽ.സി ‘കണക്ടിങ് പീപ്ൾ 7ാം പതിപ്പ്’ ജൂൺ 12ന്
cancel

മനാമ: പ്രവാസി സമൂഹത്തിനായി നിയമ ബോധവത്കരണവും സുരക്ഷിത കുടിയേറ്റ അവബോധവും ലക്ഷ്യമാക്കി പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘കണക്റ്റിംഗ് പീപ്പിൾ – 7-ാം പതിപ്പ്’ പരിപാടി ജൂൺ 12 വെള്ളിയാഴ്ച വൈകുന്നേരം 7 മുതൽ 9 വരെ സെഗയ്യയിലെ ബി.എം.സി ഓഡിറ്റോറിയത്തിൽ നടക്കും.

പ്രവാസികൾ, തൊഴിലാളികൾ, സാമൂഹിക പ്രവർത്തകർ, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ എന്നിവർക്കായി സംഘടിപ്പിക്കുന്ന ഈ ബോധവത്കരണ പരിപാടി നിയമ അവബോധം, സുരക്ഷിത കുടിയേറ്റം, തൊഴിലാളി അവകാശങ്ങൾ, പരാതി പരിഹാര സംവിധാനങ്ങൾ, സാമൂഹിക സംരക്ഷണം, സമൂഹ ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ അറിവും മാർഗനിർദേശവും നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.

വിഷയങ്ങളെ ആസ്പദമാക്കി ഒരു ഇന്ററാക്ടീവ് ടോക്ക് ഷോയും അവബോധ സെഷനും സംഘടിപ്പിക്കും. നിയമ വിദഗ്ധർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ, കമ്മ്യൂണിറ്റി നേതാക്കൾ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പ്രവാസി സമൂഹത്തിലെ എല്ലാ അംഗങ്ങളെയും പരിപാടിയിൽ പങ്കെടുക്കാൻ പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ക്ഷണിച്ചതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39461746 / 39873488 / 36740427 / 33561952.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - PLC 'Connecting People 7th Edition' on June 12th
Next Story