പ്ലാറ്റിനം ജൂബിലി: ഇന്ത്യൻ സ്കൂൾ ഫെയർ സമാപിച്ചു
text_fieldsപ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടന്ന ഇന്ത്യൻ സ്കൂൾ വാർഷിക കൾചറൽ ഫെയറിൽനിന്ന്
പ്രമുഖ വ്യവസായി പമ്പാവാസൻ നായരെ ചടങ്ങിൽ ആദരിക്കുന്നു
മനാമ: പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ഇന്ത്യൻ സ്കൂൾ വാർഷിക കൾചറൽ ഫെയർ പ്രൗഢമായി സമാപിച്ചു. സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിച്ച ദ്വിദിന വാർഷിക സാംസ്കാരിക മേള ആസ്വദിക്കാൻ ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിലേക്ക് വൻജനാവലിയാണ് എത്തിയത്. സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സലേഹ് അൽ അലവി മുഖ്യാതിഥിയായിരുന്നു. ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിനൊപ്പം സമ്പന്നമായ വിദ്യാഭ്യാസ-സാംസ്കാരിക അന്തരീക്ഷം വളർത്തിയെടുക്കുന്നതിലും ഇന്ത്യൻ സ്കൂൾ ഒരു സുപ്രധാന നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നതെന്നും സമർപ്പണത്തിലൂടെയും സമൂഹത്തിനായുള്ള അർഥവത്തായ സംഭാവനകളിലൂടെയും, ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു മാതൃകാസ്ഥാപനമായി ഇന്ത്യൻ സ്കൂൾ നിലകൊള്ളുന്നെന്ന് മന്ത്രി പറഞ്ഞു.
സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി സെയാദ് ആദൽ ദർവിഷ്, അമാദ്ബയീദ് കമ്പനി മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ, തൊഴിൽ മന്ത്രാലയം മുൻ അസി. അണ്ടർസെക്രട്ടറി അഹ്മദ് അൽ ഹെയ്കി, സാമൂഹിക വികസന മന്ത്രിയുടെ ഓഫിസ് ഡയറക്ടർ മിഷാൽ ഖാലിദ് അഹ്മദ്, ട്രാഫിക് അവബോധ വിഭാഗം മേധാവി മേജർ ഖുലൂദ് യഹ്യ ഇബ്രാഹിം, ട്രാഫിക് ഡയറക്ടറേറ്റ് ഫസ്റ്റ് ലെഫ്റ്റനന്റ് ഷെയ്ഖ അഹൂദ് അബ്ദുല്ല അഹമ്മദ് അൽ ഖലീഫ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന സപ്പോർട്ട് ഗ്രൂപ് മേധാവി സാറ മുഹമ്മദ് അൽ ഷെയ്ഖ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ഫെയർ ജനറൽ കൺവീനർ ആർ. രമേശ്, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, ഡോ. മുഹമ്മദ് ഫൈസൽ, രഞ്ജിനി മോഹൻ, ബോണി ജോസഫ്, മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല, പമേല സേവ്യർ, ജി. സതീഷ്, പ്രിയ ലാജി, പാർവതി ദേവദാസ്, പ്രിൻസ് എസ്. നടരാജൻ, മുഹമ്മദ് ഹുസൈൻ മാലിം, സജി ആന്റണി, അഷ്റഫ് കാട്ടിലപീടിക എന്നിവർ സന്നിഹിതരായിരുന്നു.
2025ലെ ഡോ. മംഗളം സ്വാമിനാഥൻ നാഷനൽ എക്സലൻസ് അവാർഡ് നേടിയ പ്രമുഖ വ്യവസായി പമ്പാവാസൻ നായരെ ചടങ്ങിൽ ആദരിച്ചു. അക്കാദമിക മികവ്, സാംസ്കാരിക ഐക്യം, സാമൂഹിക ഉത്തരവാദിത്തം എന്നിവയോടുള്ള സ്കൂളിന്റെ ഉറച്ച പ്രതിബദ്ധതയുടെ ആഘോഷമാണ് പ്ലാറ്റിനം ജൂബിലിയെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു.
സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിയും വിദ്യാർഥികളുടെ നൃത്തപരിപാടിയും അരങ്ങേറി. ഇന്നലെ ബോളിവുഡ് ഗായിക രൂപാലി ജഗ്ഗ നയിച്ച സംഗീതപരിപാടിയും വർണാഭമായി. മേളയുടെ ഭാഗമായുള്ള റാഫിൾ നറുക്കെടുപ്പ് ജനുവരി 26നു ഓൺലൈനായി നടക്കുമെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അറിയിച്ചു. ഒന്നാം സമ്മാനം സയാനി മോട്ടോഴ്സ് നൽകുന്ന എം.ജി സിൽവർ കാർ ആയിരിക്കും.
മറ്റു സമ്മാനങ്ങളിൽ ജോയ് ആലുക്കാസിൽനിന്നുള്ള സ്വർണ നാണയങ്ങൾ, മുഹമ്മദ് ഫക്രൂ കമ്പനിയിൽനിന്നുള്ള 600 ലിറ്റർ ഡബ്ൾ-ഡോർ റെഫ്രിജറേറ്റർ, ഹോം തിയറ്റർ സിസ്റ്റം, ഫ്രണ്ട്-ലോഡ് വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, വാക്വം ക്ലീനർ, എയർ ഫ്രയർ, ബ്ലെൻഡർ, പ്രീമിയം ഫിലിപ്സ് വീട്ടുപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

