കടലിലെ പ്ലാസ്റ്റിക് മാലിന്യം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് വിലയിരുത്തൽ
text_fieldsമനാമ: ബഹ്റൈെൻറ കടലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും സുപ്രീം കൗൺസിൽ ഫോർ എൻവിയോൺമെൻറ് ചീഫ് എക്സിക്യൂട്ടിവുമായ ഡോ.മുഹമ്മദ് ബിൻ ദെയ്ന പറഞ്ഞു. നിലവിലുള്ള തോതിൽ മലിനീകരണം തുടർന്നാൽ, അത് കടലിലെ ലോലമായ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്നും അദ്ദേഹം പ്രാദേശിക പത്രത്തോട് പറഞ്ഞു.
അടുത്ത മൂന്ന് ദശകങ്ങൾക്കുള്ളിൽ കടൽ ജീവികളേക്കാൾ കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ആേഗാളതലത്തിലെ കണക്കനുസരിച്ച്, കടലിലേക്ക് ഒാരോ വർഷവും ഏട്ടുദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ആണ് എത്തുന്നത്. ഒാരോ മിനിറ്റിലും ഒാരോ ട്രക്ക് മാലിന്യം കടലിൽ തള്ളുന്നതിന് തുല്ല്യമാണിത്.
കടലിൽ തള്ളുന്ന മാലിന്യങ്ങളിൽ 80 ശതമാനവും പ്ലാസ്റ്റിക് ആണെന്നാണ് പഠനങ്ങൾ പറയുന്നത്. കടലിലും ജലാശയങ്ങളിലും ബീച്ചിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് ഒഴിവാക്കാനുള്ള പദ്ധതികൾ സുപ്രീം കൗൺസിൽ ഫോർ എൻവിയോൺമെൻറ് ആലോചിച്ചു വരികയാണ്. ഇതിനായി വിവിധ മന്ത്രാലയങ്ങളും സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കും. ഇൗ വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്ന കാര്യം അതാത് മുനിസിപ്പൽ ഗവർണറേറ്റുകൾ പരിഗണിക്കുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യമാണ് ബഹ്റൈനിലെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നം. പല തരത്തിലുള്ള പ്ലാസ്റ്റിക്കുകളുടെ വലിയ തോതിലുള്ള ഉപയോഗമാണ് രാജ്യത്തുള്ളത്. ദൈർഘ്യമുള്ള കടൽതീരവും ലോലമായ ആവാസ വ്യവസ്ഥയുമുള്ള രാജ്യമെന്ന നിലയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് ബഹ്റൈനിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇൗ പ്രശ്നത്തിനുള്ള പരിഹാരമായി പലവിധ പദ്ധതികൾ ആലോചനയിലുണ്ട്. ഉൗർജിത മാലിന്യ മാനേജ്മെൻറ് പദ്ധതിയുൾപ്പെടെയുള്ള കാര്യങ്ങളാണ് ആലോചനയിലുള്ളത്.
പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള കാര്യങ്ങൾ സജീവ പരിഗണനയിലാണ്. ഇതിനായി പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ നഗരാസൂത്രണ മന്ത്രാലയം, സംഘടനകൾ, സർക്കാറിത സംഘടനകൾ തുടങ്ങിയവയുമായി ചേർന്ന് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. പ്ലാസ്റ്റിക്കിെൻറ ഉപയോഗം കുറക്കുക, സാധനങ്ങൾ വലിച്ചെറിയുന്ന ശീലം മാറ്റുക തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന നൽകും. ബീച്ച് ശുചീകരണ കാമ്പയിനുകൾക്ക് സുപ്രീം കൗൺസിൽ ഫോർ എൻവിയോൺമെൻറ് എന്നും പിന്തുണ നൽകിയിട്ടുണ്ട്. ഇതുവഴി അതാത് പ്രദേശങ്ങളിലെ ജനങ്ങളിൽ പ്ലാസ്റ്റിക് ഭീഷണിയുടെ സന്ദേശം എത്തിക്കാനാകും. പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള യു.എൻ. നേതൃത്വത്തിലുള്ള ബോധവത്കരണ പരിപാടിയെ സുപ്രീം കൗൺസിൽ ഫോർ എൻവിയോൺമെൻറ് പിന്തുണക്കുന്നുണ്ട്. ഇതിെൻറ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ മാസം തുടക്കമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
