സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ മുന്നറിയിപ്പ്
text_fieldsമനാമ: സമുദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യം വർധിക്കുന്നതിനെതിരെ പരിസ്ഥിതി വിദഗ്ധെൻറ ശക്തമായ മുന്നറിയിപ്പ്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ എറിക് സോളിഹാം ആണ് ഗൾഫ് മേഖലയിലെ വൻതോതിലുള്ള കടൽ മലിനീകരണത്തിെൻറ ഭവിഷത്തുകളെ കുറിച്ച് വിശദീകരിക്കുന്നത്. സമുദ്രം ശുചിയാക്കുന്നതിെൻറ ഭാഗമായുള്ള ‘യുനെപി’െൻറ പദ്ധതിയിൽ ബഹ്റൈനും ചേരുന്നതിെൻറ ഉടമ്പടി പത്രത്തിെൻറ ഒപ്പിടലിനായി രാജ്യത്ത് എത്തിയതായിരുന്നു എറിക്. ഇങ്ങനെപോയാൽ 2050 ഒാടെ സമുദ്രത്തിൽ പ്ലാസ്റ്റിക് കുന്നുകൂടുമെന്ന മുന്നറിയിപ്പും ഇദ്ദേഹം മുന്നോട്ട് വക്കുന്നു.
ഓരോ വർഷവും എട്ട് മില്യൺ ടൺ പ്ലാസ്റ്റിക് ആണ് കടലിലേക്ക് ഒഴുകിയെത്തുന്നത് എന്ന് ആേഗാള കണക്കുകൾ വ്യക്തമാക്കുന്നു. പരിസ്ഥിതിയുടെയും സമുദ്ര ആവാസ വ്യവസ്ഥയുടെയും അന്തകനാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നേരിടുന്നതിന് മിഡിൽ ഈസ്റ്റ്, പ്രത്യേകിച്ച് ജിസിസി കൂടുതൽ ശക്തമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സമുദ്ര മലിനീകരണത്തിനെതിരെയുള്ള ലോകവ്യാപകമായ പ്രചരണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം മുതലാണ് യുനെപ് തുടക്കം കുറിച്ചത്. ശക്തമായ സാമൂഹിക ബോധവത്കരണ പദ്ധതികളാണ് തങ്ങൾ നടത്തുന്നത്. മലിനീകരണം മൂലം കടലിലെ 600 ഒാളം ജീവികൾക്കും അതിജീവനത്തിന് വെല്ലുവിളികൾ ഉയരുന്നുണ്ട്. പ്ലാസ്റ്റികിനെ പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള സാേങ്കതിക വിദ്യ നിലവിലുെണ്ടന്നും എറിക് ഒാർമ്മിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
