പ്ലാസ്റ്റിക് രഹിത ജീവിത രീതി: ബോധവത്ക്കരണവുമായി ബഹ്റൈൻ
text_fieldsമനാമ: രാജ്യത്ത് ജൂലൈ 21 മുതല്‍ രാജ്യത്ത് നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിൽ, ആദ്യഘട്ടമെന്ന നിലയിൽ നില വാരം കുറഞ്ഞ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും ഡിസ്പോസ്ബിള്‍ പ്ലാസ്റ്റിക്കുകളും വിലക്കും. ബഹ്റൈൻ പരിസ്ഥിതി സു പ്രീം കൗൺസിലും ഗവൺമെൻറും സ്വീകരിച്ചുവരുന്ന പാരിസ്ഥിതിക സൗഹൃദ സമീപനങ്ങളുടെയും ഹരിത നയങ്ങളുടെയും ഭാഗമായാണി ത്. രാജ്യത്ത് പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള 2018 ലെ നിര്‍ദേശമനുസരിച്ചുള്ള ഇ ൗ സുപ്രധാന തീരുമാനം 2019/11 നമ്പരിലുള്ള മന്ത്രിതല നിയമത്തിനാണ് അംഗീകാരം നൽകി കഴിഞ്ഞ ദിവസം പ്രഖ്യാപനമാക്കിയത്. പ ്ലാസ്റ്റിക് ക്യാരിബാഗുകൾ ഫലത്തിൽ നിരോധിക്കും.
അതേസമയം പ്രാദേശികമായി സംസ്കരിക്കാന്‍ കഴിയാത്ത തരം പ്ലാ സ്റ്റിക്കുകള്‍ ഇറക്കുമതി ചെയ്യുന്നതും നിര്‍ത്തലാക്കുമെന്നും പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് മുബാറക് ബിന്‍ ദൈന അടുത്തിടെ വ്യക്തമാക്കിയിരുന്നു. ചില മേഖലകളിലും തെരഞ്ഞെടുക്കപ്പെട്ട മാളുകളിലും വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ പൂര്‍ണമായും ഒഴിവാക്കും. പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ക്കും ഇറക്കുമതി ചെയ്യുന്നവര്‍ക്കും അനുവദനീയമായ പ്ലാസ്റ്റിക് ഇനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് ചാര്‍ട്ട് പ്രസിദ്ധപ്പെടുത്തും.
കമ്പനികള്‍ക്കും ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയാസമുണ്ടാക്കാതിരിക്കാനാണ് പ്രസ്തുത തീരുമാനം. വരും കാലങ്ങളില്‍ ബാക്കിയുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് കൂടി നിയമം ബാധകമാക്കുന്നതിനുള്ള പദ്ധതികള്‍ വാണിജ്യ-വ്യവസായ^ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബഹ്റൈനിലെ പ്ലാസ്റ്റിക് നിര്‍മാണ മേഖലയെക്കുറിച്ച് സമഗ്രമായ പഠനം സുപ്രീം കൗണ്‍സില്‍ നടത്തിയിട്ടുണ്ട്. തങ്ങളുടെ നിലവിലുള്ള ഉൽപാദനത്തെ ബാധിക്കാത്ത വിധം ഇവ മറ്റ് ഉല്‍പന്നങ്ങളാക്കി മാറ്റാനുള്ള പോംവഴികളുണ്ടെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ സൗദിയുടെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തുമെന്നും ബിന്‍ ദൈന പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കുന്നതിന് നിരോധമല്ലാത്ത മാര്‍ഗ
ങ്ങളില്ലെന്നാണ് കരുതുന്നത്.
അതോടൊപ്പം പ്ലാസ്റ്റിക് രഹിത ജീവിത രീതിയിലേക്ക് കൊണ്ടുവരാനുള്ള ബോധവല്‍ക്കരണവും നടത്തും. റെസ്റ്റോറന്റുകളിലും ബേക്കറികളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടയിനറുകള്‍ക്ക് ബദല്‍ മാര്‍ഗങ്ങളെക്കുറിച്ചും പഠനം നടത്തും. യു.എന്നിെൻറ നിര്‍ദേശ പ്രകാരമുള്ള പ്ലാസ്റ്റിക് മാലിന്യ ഇറക്കുമതിക്ക് നിരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ആദ്യ സ്ഥാനക്കാര്‍ക്കിടയില്‍ നിലയുറപ്പിക്കാന്‍ ഇതോടെ ബഹ്റൈന് സാധിക്കും. ഗാര്‍ഹിക മാലിന്യങ്ങളുടെ 40 ശതമാനവും പ്ലാസ്റ്റിക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് പുനരുപയോഗ സംരംഭങ്ങള്‍ക്ക് സ്വകാര്യ മേഖലയുടെ സഹായം തേടുകയും ചെയ്യും. മുനിസിപ്പാലിറ്റി കുഴിച്ചു മൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിെൻറ അളവ് കുറക്കാനും ഇത് വഴിയൊരുക്കും. മനുഷ്യനും പ്രകൃതിക്കും പ്ലാസ്റ്റിക് ഏല്‍പിക്കുന്ന പരിക്കില്‍ നിന്ന് എത്രയും വേഗം രക്ഷപ്പെടുന്നതിന് ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷ്യം സമുദ്രത്തെ പ്ലാസ്റ്റിക് വിമുക്തമാക്കലും
മനാമ: ബഹ്റൈനിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഗവൺമെൻറ് തീരുമാനമെടുത്തത്, സമുദ്ര സംരക്ഷണത്തിെൻറ ഭാഗമായും. 2018 ലെ പരിസ്ഥിതി ദിനത്തിൽ സമുദ്രത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽനിന്നും വിമുക്തമാക്കാനുള്ള യു.എൻ ആഹ്വാനം ഏറ്റെടുത്ത 40 രാജ്യങ്ങൾക്കൊപ്പം ബഹ്റൈനും ഉണ്ടായിരുന്നു.
പ്ലാസ്റ്റികിൽ നിന്നും സമുദ്രത്തെ സംരക്ഷിക്കാനുള്ള ഉടമ്പടിയിൽ യു.എന്നുമായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെൻറ് ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് മുബാറക് ബിൻ ദൈന ഒന്നര വർഷംമുമ്പ് ഒപ്പുവെച്ചിരുന്നു. രാജ്യത്തെ ആറ് സമുദ്ര ഭാഗങ്ങളെ പ്രത്യേകം സംരക്ഷിക്കാനുള്ള പദ്ധതിയും ബഹ്ൈറൻ അന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ കടലുകൾ അത്യപൂർവ്വമായ മത്സ്യ, ജൈവിക സമ്പത്തുകളാലും ദേശാടനപക്ഷികളുടെ ഇടത്താവളങ്ങൾ എന്ന നിലയിലും ആഗോള തലത്തിൽ ശ്രദ്ധേയമാണ്. സുപ്രീം കൗൺസിൽ േഫാർ എൻവിറോൺമെൻറി (എസ്.സി.ഇ)െൻറ അഭിമുഖ്യത്തിൽ സമുദ്രസമ്പത്ത് സംരക്ഷിക്കാനുള്ള രൂപരേഖക്ക് ഗവൺമെൻറ് തലത്തിൽ രൂപരേഖ തയ്യാറാക്കിയിരുന്നു.
ലോകത്ത് സമുദ്രങ്ങൾ ഇന്ന് പ്ലാസ്റ്റിക് നിറഞ്ഞ് മലിനീകരണത്തിെൻറ വഴിയിലാണ്. ലോകത്തെ വിവിധ കടലുകളിലായി ഒാരോ വർഷവും അടിഞ്ഞ് കൂടുന്നത് എട്ട് മില്യൺ ടൺ പ്ലാസ്റ്റിക്കാണ്.മലിനീകരണം മൂലം കടലിലെ 600 ഒാളം ജീവികൾക്കും അതിജീവനത്തിന് വെല്ലുവിളികൾ ഉയരുന്നുണ്ട്. പരിസ്ഥിതിയുടെയും സമുദ്ര ആവാസ വ്യവസ്ഥയുടെയും അന്തകനാണ് പ്ലാസ്റ്റിക്. ഇങ്ങനെപോയാൽ 2050 ഒാടെ സമുദ്രത്തിൽ പ്ലാസ്റ്റിക് കുന്നുകൂടുമെന്ന മുന്നറിയിപ്പുമുണ്ട്. കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നേരിടുന്നതിന് ബഹ്റൈനിൽ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
