ജൂലൈ മുതല് രാജ്യത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകള്ക്ക് നിരോധം
text_fieldsമനാമ: ജൂലൈ 21 മുതല് രാജ്യത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകള്ക്ക് നിരോധമേര്പ്പെടുത്തുമെന്ന് പരിസ്ഥിതി കാര്യ സുപ്രീം കൗണ്സില് ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് മുബാറക് ബിന് ദൈന വ്യക്തമാക്കി. രാജ്യത്ത് പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള 2018 ലെ നിര്ദേശമനുസരിച്ചാണ് തീരുമാനം. 2019/11 നമ്പരിലുള്ള മന്ത്രിതല നിയമത്തിനാണ് അംഗീകാരം നല്കിയിട്ടുള്ളത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്സ് സല്മാന് ബിന് ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള കോര്ഡിനേഷന് കമ്മിറ്റിയുടെ നിര്ദേശത്തിെൻറ വെളിച്ചത്തിലാണ് നിയമം പ്രാബല്യത്തില് വരുത്തുക. ഒറ്റയടിക്ക് പ്ലാസ്റ്റിക് നിരോധിക്കുകയല്ല, മറിച്ച് ക്രമപ്രവൃദ്ധമായിപ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ടുവരികയാണ് ചെയ്യുക. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്കും ഡിസ്പോസ്ബിള് പ്ലാസ്റ്റിക്കുകൾക്കും ആദ്യ ഘട്ടത്തില് നിരോധമുണ്ടാകും. പ്രാദേശികമായി സംസ്കരിക്കാന് കഴിയാത്ത തരം പ്ലാസ്റ്റിക്കുകള് ഇറക്കുമതി ചെയ്യുന്നതും നിര്ത്തലാക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
