പി.കെ.വി-എൻ.ഇ. ബാൽറാം അനുസ്മരണം
text_fieldsബഹ്റൈൻ നവകേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ നവകേരളയുടെ നേതൃത്വത്തിൽ പി.കെ. വാസുദേവൻ നായർ, എൻ.ഇ. ബാൽറാം അനുസ്മരണം സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിലും യോഗം അനുശോചിച്ചു. നവകേരള സെക്രട്ടറി എ.കെ. സുഹൈൽ അനുശോചന പ്രമേയം അവതിരിപ്പിച്ചു. പ്രസിഡന്റ് എൻ.കെ. ജയൻ അധ്യക്ഷത വഹിച്ചു. ഷാജഹാൻ കരുവന്നൂർ, രഞ്ജിത് അവള, നവകേരള കേന്ദ്ര സെക്രട്ടറി എ.കെ. സുഹൈൽ, കോഓഡിനേഷൻ സെക്രട്ടറി ഷാജി മൂതല, ശ്രീജിത് ആവള എന്നിവർ സംസാരിച്ചു. കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങളായ എസ്.വി. ബഷീർ പി.കെ.വി അനുസ്മരണവും പ്രശാന്ത് മാണിയത്ത് എൻ.ഇ. ബാൽറാം അനുസ്മരണവും നടത്തി.

