പി.കെ. മുഹമ്മദ് ഫാസിലിന് ഡോക്ടറേറ്റ്
text_fieldsപി.കെ. മുഹമ്മദ് ഫാസിൽ
മനാമ: പടവ് കുടുംബവേദി മുൻ മെംബറും ബഹ്റൈൻ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഫാസിൽ താമരശ്ശേരി അണ്ണാമലൈ സർവകലാശാലയിൽ നിന്നും മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഡോ. എസ്.വി. ഷണ്മുഖ ദാസിനുകീഴിൽ 'കൗമാരക്കാരുടെ സ്വഭാവ വൈവിധ്യവത്കരണത്തിൽ പോസിറ്റീവ് റീ ഇൻഫോഴ്സ്മെന്റ് തെറപ്പിയുടെ സ്വാധീനം' എന്നതായിരുന്നു ഗവേഷണ വിഷയം.
താമരശ്ശേരി ഗവ. ഹൈസ്കൂൾ മുൻ അധ്യാപകനായ ഫാസിൽ കോഴിക്കോട് നാഷനൽ ഹോസ്പിറ്റൽ കോളജിൽ അസി. ലെക്ചററായും ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി വിഭാഗത്തിൽ അസി. പ്രഫസറായും സേവനം ചെയ്തിട്ടുണ്ട്. ബഹ്റൈൻ പൊലീസിലെ സേവന കാലയളവിൽ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ മികച്ച സാമൂഹികപ്രവർത്തകനുള്ള അവാർഡ് ഇന്ത്യൻ അംബാസഡറിൽനിന്ന് ഏറ്റുവാങ്ങിയ അദ്ദേഹം നിലവിൽ അബൂദബി സിവിൽ ഡിഫെൻസ് അതോറിറ്റിയിൽ ജോലി ചെയ്തുവരുന്നു.ഹുസൈൻകുട്ടി-റംല ദമ്പതികളുടെ മകനാണ്. ഭാര്യ: ആനിയ. മകൾ: ഫസ്ലിൻ. സഹോദരൻ ഫൈസൽ പി.കെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

