Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതേതരത്വത്തിന്‍റെ തിരിച്ചുവരവ് ഇന്ത്യയിലുടനീളം പ്രകടമാകുന്നു -പി.കെ. കുഞ്ഞാലികുട്ടി

text_fields
bookmark_border
മതേതരത്വത്തിന്‍റെ തിരിച്ചുവരവ് ഇന്ത്യയിലുടനീളം പ്രകടമാകുന്നു -പി.കെ. കുഞ്ഞാലികുട്ടി
cancel

മനാമ: ഇന്ത്യയിൽ മതേതരത്വത്തിന്‍റെ തിരിച്ചുവരവ് പ്രകടമായി തുടങ്ങിയതായി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പ ി.കെ.കുഞ്ഞാലികുട്ടി എം.പി. അഭിപ്രായപ്പെട്ടു. കെ.എം.സി.സി ബഹ്‌റൈ​​െൻറ 40ാം വാർഷിഘോഷം മനാമ അൽറജാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.പി.എ .യുടെ 10 വർഷം മൻമോഹൻ സിംഗ് ഗവൺമ​​െൻറി​​െൻറ കാലത്ത് ഇന്ത്യയെ ഉറ്റുനോക്കുകയായിരുന്നു ലോകം. അന്ന് ഇന്ത്യയെ അടുത്ത ഒരു ശക്തിയായി ലോകം കണ്ടിരുന്നു. എന്നാൽ നോട്ട് നിരോധനവും മറ്റും മൂലം ഇന്ത്യയിൽ ഒരു തിരിച്ചുപോക്കാണ് സംഭവിച്ചത്. അതുപോലെ തന്നെയാണ് നമ്മുടെ സംസ്ഥാനവും പുരോഗതിയുടെ പാതയിലാണ് നമ്മൾ സഞ്ചരിച്ചു കൊണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ വ്യവസായി ടി.എ.മുഹമ്മദുണ്ണി ജിന്നന് ' കാരുണ്യശ്രേഷ്ഠ 'അവാർഡ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നൽകി ആദരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PK Kunjalikkutty Secular India-Gulf News
Next Story