ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികളുടെ പ്രശ്നം ഉന്നയിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി
text_fieldsമനാമ: ഇന്ത്യയിൽ കുടുങ്ങിയ ബഹ്റൈൻ പ്രവാസികളുടെ വിമാനയാത്രാ ക്ലേശം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശീവാസ്തവക്ക് ഇ-മെയിൽ സന്ദേശം അയച്ചു. നിരവധി പേർക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥ അംബാസഡറുമായി പങ്കുവെച്ചു. ഒേട്ടറെ പ്രവാസികൾ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അവരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കാൻ രണ്ടു സർക്കാറുകളുമായും ബന്ധപ്പെടുന്നുണ്ടെന്നും അംബാസഡർ നൽകിയ മറുപടിയിൽ അറിയിച്ചു. കൂടാതെ, ഇന്ത്യൻ പൗരന്മാർക്ക് ബഹ്റൈനിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ ക്രമീകരണത്തിനുള്ള നിർദേശം നിലവിൽ ന്യൂഡൽഹിയിലെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിെൻറ സജീവ പരിഗണനയിലാണ് എന്നും അറിയിച്ചു.
ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികളുടെ യാത്ര പ്രക്രിയ വേഗത്തിലാക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടക്കുന്നുണ്ടെന്നും അംബാസഡർ പി.കെ. കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

