പി.കെ. ചൗധരിക്ക് െഎ.സി.ആർ.എഫ് യാത്രയയപ്പ് നൽകി
text_fieldsസ്ഥലംമാറിപ്പോകുന്ന ഇന്ത്യൻ എംബസിയിലെ രണ്ടാം സെക്രട്ടറി പി.കെ. ചൗധരിക്ക് ഐ.സി.ആർ.എഫ് നൽകിയ യാത്രയയപ്പ്
പി.കെ. ചൗധരിക്ക് െഎ.സി.ആർ.എഫ് യാത്രയയപ്പ് നൽകിമനാമ: സ്ഥലംമാറിപ്പോകുന്ന ഇന്ത്യൻ എംബസിയിലെ രണ്ടാം സെക്രട്ടറി പി.കെ. ചൗധരിക്ക് ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ഒാൺലൈൻ യോഗത്തിൽ യാത്രയയപ്പ് നൽകി. െഎ.സി.ആർ.എഫിെൻറ പ്രവർത്തനങ്ങൾക്ക് പി.കെ. ചൗധരി നൽകിയ പിന്തുണക്ക് യോഗം നന്ദി പറഞ്ഞു. പി.കെ. ചൗധരി ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ ജോലിയിൽ പ്രവേശിക്കും. ഭാവിയിലെ അദ്ദേഹത്തിെൻറ എല്ലാ പ്രവർത്തനങ്ങൾക്കും യോഗം ഭാവുകങ്ങൾ നേർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

