Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാ​ജ്യ​ത്ത്...

രാ​ജ്യ​ത്ത് ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ ആ​ക്ര​മ​ണം

text_fields
bookmark_border
രാ​ജ്യ​ത്ത് ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ ആ​ക്ര​മ​ണം
cancel
camera_alt

സൂചകചിത്രം

മ​നാ​മ: ബ​ഹ്‌​റൈ​ന്റെ വ​ട​ക്ക​ൻ സ​മു​ദ്രാ​തി​ർ​ത്തി​ക്ക് സ​മീ​പം ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ ബ​ഹ്‌​റൈ​ൻ സ്വ​ദേ​ശി​യു​ടെ ബോ​ട്ട് ആ​ക്ര​മി​ച്ചു. 43 വ​യ​സ്സു​കാ​ര​നാ​യ ബ​ഹ്‌​റൈ​ൻ സ്വ​ദേ​ശി​യും, 36ഉം 38​ഉം വ​യ​സ്സു​ള്ള ര​ണ്ട് ഏ​ഷ്യ​ൻ വം​ശ​ജ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​തെ​ന്ന് ബ​ഹ്‌​റൈ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് അ​റി​യി​ച്ചു.

പ്ര​ധാ​ന ഓ​പ​റേ​ഷ​ൻ റൂ​മി​ൽ​നി​ന്ന് വി​വ​രം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ കോ​സ്റ്റ് ഗാ​ർ​ഡ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​മാ​യി ഏ​കോ​പ​നം ന​ട​ത്തു​ക​യും ചെ​യ്തു.

അ​ക്ര​മി​ക​ൾ സം​ഘ​ത്തെ ബോ​ട്ട് സ​ഹി​തം ഇ​റാ​നി​യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യി. അ​വി​ടെ​വെ​ച്ച് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്ന ശേ​ഷം മൂ​ന്നു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ഇ​വ​രെ വി​ട്ട​യ​ച്ച​ത്. മ​ട​ങ്ങി​യെ​ത്തി​യ ജീ​വ​ന​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും കോ​സ്റ്റ് ഗാ​ർ​ഡ് സ്ഥി​രീ​ക​രി​ച്ചു.

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsAttackspiratescountrygulf
News Summary - Pirate attacks in the country
Next Story