Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈന്‍...

ബഹ്റൈന്‍ രാജാവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

text_fields
bookmark_border
ബഹ്റൈന്‍ രാജാവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
cancel

മനാമ: മുഖ്യമന്ത്രി പിണറായി വിജയന്‍െറ ബഹ്റൈന്‍ സന്ദര്‍ശനത്തിന്‍െറ അവസാന ദിനമായ ഇന്നലെ അദ്ദേഹം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുമായി ചര്‍ച്ച നടത്തി. 
സഫ്രിയ പാലസില്‍ നടന്ന ചര്‍ച്ച അരമണിക്കൂറോളം നീണ്ടു. കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം പരിഗണിക്കാമെന്ന് രാജാവ് ഉറപ്പുനല്‍കി. കേരളവും മലയാളികളുമായുള്ള ദീര്‍ഘനാളത്തെ ബന്ധവും രാജാവ് അനുസ്മരിച്ചു. ആരുണ്ടെങ്കിലും ഇല്ളെങ്കിലും കേരളവും ബഹ്റൈനും ശക്തമായി മുന്നോട്ട് പോകും. 
കേരളവും ബഹ്റൈനും തമ്മിലുള്ള കാര്യങ്ങളുടെ പുരോഗതിക്കായി ഒരു വര്‍ക്കിങ് ഗ്രൂപ്പ് രൂപവത്കരിക്കുന്നതിന്‍െറ സാധ്യതകള്‍ പരിഗണിക്കണമെന്ന് രാജാവ് പറഞ്ഞു. 
ഇതിനായി, ചര്‍ച്ചയില്‍ പങ്കെടുത്ത വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. 
കേരളത്തിന്‍െറ ഉപഹാരമായി രാജാവിന് ആറന്‍മുള കണ്ണാടി സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യ കമല, അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ,പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, വ്യവസായികളായ എം.എം.യൂസഫലി, രവി പിള്ള, വര്‍ഗീസ് കുര്യന്‍, മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Pinarayi vijayan
Next Story