ബഹ്റൈൻ വിമാനത്താവളത്തിൽ സർവീസുകൾ സാധാരണഗതിയിലായി

21:41 PM
12/08/2017
us fighter

മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്കയുടെ എഫ്-18 ഇനത്തിൽ പെട്ട പോർവിമാനം ഇടിച്ചിറക്കിയതിനെ തുടർന്ന് ശനിയാഴ്ച പകൽ വിവിധ സർവീസുകൾ താറുമാറായി. സംഭവത്തിൽ ആർക്കും പരിക്കില്ല. ബഹ്റൈൻ വിമാനത്താവളത്തിൽ ഇറങ്ങേണ്ട മിക്ക വിമാനങ്ങളും ദമ്മാം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. വൈകീേട്ടാടെ സർവീസ് സാധാരണ നിലയിലായി. 

കൊച്ചിയിൽ നിന്ന് കോഴിക്കോട് വഴി ബഹ്റൈനിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും ദമ്മാമിലാണ് ഇറങ്ങിയത്. ഇൗ വിമാനം ഉച്ച ഒന്നരക്ക് ബഹ്റൈനിൽ ഇറങ്ങേണ്ടതായിരുന്നു. പിന്നീട് ദമ്മാമിൽ നിന്ന് പുറപ്പെട്ട് നാലുമണിയോടെയാണ് ബഹ്റൈൻ വിമാനത്താവളത്തിലിറങ്ങിയത്. ഇത് വൈകീട്ട് 5.45നാണ് കോഴിക്കോടേക്ക് തിരിച്ചുപറന്നത്.
  

വിമാനം ഇടിച്ചിറക്കിയത് വലിയ സംഭവമായി കാണേണ്ടെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു. 
യു.എസ് വിമാനവാഹിനി കപ്പലായ ‘യു.എസ്.എസ് നിമിറ്റ്സി’ൽ നിന്ന് പറന്നുപൊങ്ങിയ എഫ്^18 വിമാനത്തി​െൻറ എഞ്ചിൻ തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അടിയന്തരമായി നിലത്തിറക്കാൻ പൈലറ്റ് തീരുമാനിച്ചതെന്ന് കപ്പൽപടയുടെ വക്താവ് ബിൽ അർബൻ പറഞ്ഞു. ആദ്യം ശൈഖ് ഇൗസ എയർ ബേസിൽ ഇറക്കാനാണ് പൈലറ്റ് ശ്രമിച്ചത്. എന്നാൽ അതുസാധിക്കാതെ വന്നപ്പോൾ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. പൈലറ്റ് സുരക്ഷിതനാണെന്നും പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്

COMMENTS