മലർവാടി മഴവില്ല് ചിത്രരചന മത്സരം: ലോഗോ പ്രകാശനം
text_fieldsമലർവാടി മഴവില്ല് ചിത്രരചന മത്സര ലോഗോ ഡോ. കെ.എസ്. മേനോൻ പ്രകാശനം ചെയ്യുന്നു
മനാമ: ബഹ്റൈനിലെ നാല് മുതൽ 12 വയസ്സുവരെയുള്ള പ്രവാസി വിദ്യാർഥികൾക്കായി മലർവാടി ഡിസംബർ 17ന് സംഘടിപ്പിക്കുന്ന 'മലർവാടി മഴവില്ല് 2021' ചിത്രരചന മത്സരത്തിെൻറ ലോഗോ പ്രകാശനം ചെയ്തു. സിഞ്ചിലെ ഫ്രൻഡ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്രോഡാൻ കോൺട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടറും ഒറ്റപ്പാലം ഭാരതീയ വിദ്യാഭവൻ ചെയർമാനുമായ ഡോ. കെ.എസ്. മേനോൻ ലോഗോ പ്രകാശനം ചെയ്തു. മലർവാടി ബഹ്റൈൻ രക്ഷാധികാരി ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റർ സക്കീന അബ്ബാസ് സ്വാഗതവും മലർവാടി മഴവില്ല് പ്രോഗ്രാം കോഒാഡിനേറ്റർ നൗമൽ റഹ്മാൻ നന്ദിയും പറഞ്ഞു. ഫ്രൻഡ്സ് വൈസ് പ്രസിഡൻറ് സഈദ് റമദാൻ നദ്വി, സെക്രട്ടറി അബ്ബാസ് മലയിൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മത്സരത്തിെൻറ രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 33049574, 35665700, 35087473 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

