മലർവാടി ചിത്രരചന മത്സരം: റിഫ ഏരിയ രജിസ്ട്രേഷൻ
text_fieldsമലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരത്തിെൻറ റിഫ ഏരിയ രജിസ്ട്രേഷൻ മലർവാടി ലിറ്റിൽ സ്കോളർ വിജയി ഹയ മറിയം ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈനിലെ നാലുമുതൽ 12 വയസ്സ് വരെയുള്ള പ്രവാസി വിദ്യാർഥികൾക്കായി മലർവാടി സംഘടിപ്പിക്കുന്ന മഴവില്ല് മെഗാ ചിത്രരചനാ മത്സരത്തിെൻറ റിഫ ഏരിയ തല രജിസ്ട്രേഷന് തുടക്കമായി. മലർവാടി ലിറ്റിൽ സ്കോളർ വിജയി ഹയ മറിയം ഉദ്ഘാടനം ചെയ്തു. മലർവാടി റിഫ ഏരിയ കോഓഡിനേറ്റർ ജലീൽ മുട്ടിക്കൽ, ഏരിയ സമിതി അംഗം ഇർഷാദ് അന്നാൻ, ഹസീബ, അബ്ദുൽ ആദിൽ, രഹന ആദിൽ എന്നിവർ പങ്കെടുത്തു. റിഫ ഏരിയയിലെ വിദ്യാർഥികൾക്ക് രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 35087473 എന്ന നമ്പറിൽ ബന്ധപ്പെടാം.

