ഫാർമസിസ്റ്റ് ഡേ ആഘോഷിച്ചു
text_fields‘കേരള ഫാർമസിസ്റ്റ് ബഹ്റൈൻ’ സംഘടിപ്പിച്ച ഫാർമസിസ്റ്റ് ഡേ ആഘോഷത്തിൽ നിന്ന്
മനാമ: ബഹ്റൈനിലെ മലയാളി ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ‘കേരള ഫാർമസിസ്റ്റ് ബഹ്റൈന്റെ’ ആഭിമുഖ്യത്തിൽ ഫാർമസിസ്റ്റ് ഡേ ആഘോഷിച്ചു. സീഫിലെ സവോയ് ഗ്രാൻഡ് ഹോട്ടലിൽ നടന്ന പ്രോഗ്രാമിൽ 100 ഓളം മലയാളി ഫാർമസിസ്റ്റുകൾ പങ്കെടുത്തു.
ഡോ. ഫൈസൽ ശൈഖ് (ബി.ഡി.എഫ്), അഡ്വ. വി.കെ. തോമസ് (ഐ.സി.ആർ.എഫ് ചെയർമാൻ) എന്നിവർ മുഖ്യാതിഥികളായ പ്രോഗ്രാമിൽ ബഹ്ൈറനിൽ 25 വർഷം ഫാർമസിസ്റ്റ് ആയി സേവനമനുഷ്ഠിച്ചവരെ ആദരിച്ചു. ഷിറിൻ നിയന്ത്രണം നൽകിയ പ്രോഗ്രാമിൽ ജോമോൾ സ്വാഗതവും പ്രിയ ജേക്കബ് നന്ദിയും പറഞ്ഞു. അരവിന്ദ്, പ്രദീപ്, സ്മിത ലാൽ, നസീർ, വർഗീസ്, ഷൈനി, സൂസൻ, റീന എന്നിവർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

