Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.ജി.എഫ് 17ാമത് വാർഷികവും ഓണാഘോഷവും

text_fields
bookmark_border
പി.ജി.എഫ് 17ാമത് വാർഷികവും ഓണാഘോഷവും
cancel

മനാമ: പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ (പി.ജി.എഫ്) 17-ാമത് വാർഷികാഘോഷവും 'ഓണപ്പൂത്താലം 2026' ഓണാഘോഷവും സൽമാനിയ കെ. സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. ബഹ്‌റൈൻ ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ സന്ദീപ് സിംഗ് പരിപാടിയുടെ മുഖ്യാതിഥിയായി പങ്കെടുത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദി ഡെയ്‌ലി ട്രിബ്യൂൺ ചെയർമാനും മുൻ കർമ്മജ്യോതി പുരസ്‌കാര ഗ്രഹീതാവുമായ പി. ഉണ്ണികൃഷ്ണൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ചടങ്ങിൽ സാമൂഹ്യപ്രവർത്തകനായ വേണു വടകരയ്ക്ക് പി.ജി.എഫ് വാർഷിക പുരസ്കാരമായ 'കർമ്മജ്യോതി' അവാർഡ് സമ്മാനിച്ചു. കൂടാതെ രശ്മി എസ്. നായർ (പ്രോഡിജി), . ബിജു തോമസ് (കൗൺസിലർ), റോസ് ലാസർ (ഫാക്കൽറ്റി), ജിഷ അനു വില്യംസ് (കോഓർഡിനേറ്റർ), രഞ്ജിത്ത് ജോൺ (സാമൂഹ്യസേവനം) എന്നിവർക്കും വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

പ്രസിഡന്‍റ് ബിനു ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ബിജു കെ പി സ്വാഗതവും, ഈവന്റ് കൺവീനർ ജെയിംസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, മുൻ കർമ്മജ്യോതി പുരസ്കാര ജേതാക്കളായ ഡോ ബാബു രാമചന്ദ്രൻ, സുബൈർ കണ്ണൂർ, ബഷീർ അമ്പലായി എന്നിവർ ആശംസകൾ നേർന്നു.

കൗൺസിലിംഗ്, മനഃശാസ്ത്രം, വിദ്യാഭ്യാസം, മാനവവിഭവശേഷി വികസനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കും കൗൺസിലർമാർക്കും ഒന്നിച്ച് ചേരാനും അനുഭവങ്ങളും അറിവുകളും പങ്കുവെക്കാനും പുതിയ കണ്ടെത്തലുകൾ ചർച്ച ചെയ്യാനുള്ള നോളജ് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ 'പി.ജി.എഫ് മൈൻഡ് ഹബ്ബിന്റെ' ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.

വിദഗ്ദ്ധർ നയിക്കുന്ന സെഷനുകൾ, കേസ് ചർച്ചകൾ, ഗവേഷണങ്ങൾ, തുടർച്ചയായ പഠനം, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് എന്നിവയിലൂടെ മേഖലയിലെ പ്രൊഫഷണലുകൾക്ക് ഒരുമിച്ച് വളരാനും സജീവമായ ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുക്കാനും മൈൻഡ് ഹബ്ബിലൂടെ സാധിക്കുമെന്ന് ഭാരവാഹികൾ ചടങ്ങിൽ വ്യക്തമാക്കി.

ചടങ്ങിൽ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ഭാരവാഹികളും നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും അടക്കം 250ൽ പരം ആളുകൾ പങ്കെടുത്തു. തുടർന്ന് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും പരമ്പരാഗത ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PGF celebrates 17th annual day and Onam
Next Story