Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫൈസർ/ബയോ എൻടെക്ക്​...

ഫൈസർ/ബയോ എൻടെക്ക്​ വാക്​സിന് ബഹ്​റൈൻ അനുമതി നൽകി

text_fields
bookmark_border
ഫൈസർ/ബയോ എൻടെക്ക്​ വാക്​സിന് ബഹ്​റൈൻ അനുമതി നൽകി
cancel

മനാമ: അമേരിക്കൻ ബഹ്​രാഷ്​ട്ര മരുന്ന്​ നിർമാണ കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോ എൻടെക്കും ചേർന്ന്​ വികസിപ്പിച്ച കോവിഡ്​ -19 വാക്​സിന്​ ബഹ്​റൈൻ അനുമതി നൽകി. ഇതോടെ, ബ്രിട്ടന്​ പിന്നാലെ ഇൗ ​കോവിഡ്​ വാക്​സിന്​ അനുമതി നൽകുന്ന രണ്ടാമത്തെ രാജ്യമായി ബഹ്​റൈൻ.

വിവിധ തലങ്ങളിലെ പരിശോധനക്ക്​ ശേഷമാണ്​ നാഷണൽ ഹെൽത്​ റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്​.ആർ.എ) വാക്​സിന്​ അനുമതി നൽകിയത്​. നവംബറിൽ സിനോഫാം വാക്​സിന്​ ബഹ്​റൈൻ അനുമതി നൽകിയിരുന്നു. കോവിഡ്​​ പ്രതിരോധ രംഗത്ത്​ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കാണ്​ ഇൗ വാക്​സിൻ നൽകി വരുന്നത്​.

കോവിഡ്​ പ്രതിരോധത്തിന്​ ബഹ്​റൈൻ സ്വീകരിക്കുന്ന നടപടികളിൽ നിർണായക ചുവടുവെപ്പാണ്​ ഫൈസർ/ബയോ എൻടെക്ക്​ വാക്​സിന്​ നൽകിയ അനുമതിയെന്ന്​ എൻ.എച്ച്​.ആർ.എ സി.ഇ.ഒ ഡോ. മർയം അൽ ജാലഹ്​മ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story