സമസ്ത ബഹ്റൈന്‍ പെരുന്നാള്‍ നമസ്ക്കാരത്തില്‍ വൻ ജനപങ്കാളിത്തം
text_fieldsമനാമ: വിശ്വാസികൾ എത്ര വലിയ പരീക്ഷണങ്ങളുണ്ടായാലും പതറാതെ പിടിച്ചു നില്‍ക്കാനും ജാതി-മത-ചിന്തകള്‍ക്കതീതമായി മ ുഴുവന്‍ സഹജീവികള്‍ക്കും സഹായികളായി മാറാനും നമുക്ക് സാധിക്കണമെന്നും സമസ്ത ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉസ്താദ ് റബീഅ് ഫൈസി ഉദ്ബോധിപ്പിച്ചു. സമസ്ത ബഹ്‌റൈൻ - കെ.എം.സി.സി ജിദ് ഹഫ്സ് ഏരിയാകമ്മിറ്റികള്‍ സംയുക്തമായി ജിദ്ദ്ഹഫ്സിലെ അൽ ശബാബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബലിപെരുന്നാള്‍ നമസ്കാരത്തിനു മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അേദ്ദഹം.
ഇബ്രാഹീം നബിയും കുടുംബവും ത്യാഗസന്നദ്ധതയുടെ പാഠങ്ങൾ സ്വജീവിതത്തിലൂടെയാണ് പകർന്നതെന്ന് അദ്ദേഹം പറഞ്ഞു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരള ജനതക്കൊപ്പം കൂടെ നിൽക്കണമെന്നും ആഹ്വാനം ചെയ്തു. നമസ്ക്കാര ശേഷം പ്രളയദുരിതബാധിതകര്‍ക്കായി പ്രത്യേക പ്രാർത്ഥന നടന്നു. സമസ്ത ബഹ്‌റൈൻ ആക്ടിംങ് ജന.സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, കരീം ഉസ്താദ്, സഹീർ കാട്ടാമ്പള്ളി, ഷാഫി വേളം, മജീദ് കാപ്പാട്, ശിഹാബ് ചാപ്പനങ്ങാടി വായൊത്ത് അബ്ദുൽ റഹ്മാൻ, നാസർ കാന്തപുരം, മുര്തസ, ഇബ്രാഹിം, സത്താർ, സഹദ്, താഹിർ, അസ്ഹറുദ്ധീൻ, സലീം, ഇമതിയാസ്, ഷൌക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.