ബഹ്റൈനിലെ ആദ്യ മെഡിക്കല്‍ മാസ്ക് നിര്‍മാണ ഫാക്ടറിക്ക് അനുമതി
text_fieldsബഹ്റൈനിലെ ആദ്യ മെഡിക്കല്‍ മാസ്ക് നിര്‍മാണ ഫാക്ടറിക്കുള്ള അനുമതിപത്രം കൈമാറുന്നു
മനാമ: ബഹ്റൈനിലെ ആദ്യ മെഡിക്കല്‍ മാസ്ക് നിര്‍മാണ ഫാക്ടറിക്ക് അനുമതി നല്‍കിയതായി ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇത് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. മര്‍യം അദ്ബി അല്‍ ജലാഹിമ പറഞ്ഞു.
മാസ്ക് നിര്‍മാണ കമ്പനിയായ 'ഏജസ്' കമ്പനി പ്രതിനിധി സിയാദ് ജനാഹി അംഗീകാര പത്രം ജലാഹിമയില്നിന്ന് ഏറ്റുവാങ്ങി. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം വേഗത്തിൽ കമ്പനിക്ക് അനുമതി നല്‍കിയത് സന്തോഷകരമാണെന്ന് ചീഫ് എക്സിക്യൂട്ടിവ് ദാവൂദ് അല്‍ ഹമൂദ് പറഞ്ഞു. നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കും നല്കിക്കൊണ്ടിരിക്കുന്ന പിന്തുണ തുറന്ന വ്യാപാര നയത്തിെൻറ ഭാഗമാണെന്നും അത് രാജ്യത്തിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ ഗുണനിലവാര മാനദണ്ഡമനുസരിച്ചുള്ള മാസ്കുകളാണ് കമ്പനി നിര്‍മിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

