ജനസേവനം മുഖമുദ്രയാക്കിയ ജനപ്രതിനിധിക്ക് സ്വീകരണം നൽകി
text_fieldsചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗം എം.കെ. ഫാത്തിമക്ക് ബഹ്റൈനിൽ പ്രവാസി വെൽഫെയർ നൽകിയ സ്വീകരണത്തിൽ നിന്ന്
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗം എം.കെ. ഫാത്തിമക്ക് പ്രവാസി വെൽഫെയർ സ്വീകരണം നൽകി.
സിഞ്ചിലെ പ്രവാസി സെന്ററിൽ നടത്തിയ സ്വീകരണ പരിപാടിയിൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ എം.കെ. ഫാത്തിമയെ പൊന്നാട അണിയിച്ച് ആദരിച്ചു. രണ്ട് ടേമുകളിലായി 10 വർഷത്തോളമായി ഗ്രാമപഞ്ചായത്ത് അംഗമായി പ്രവർത്തിക്കുന്ന എം.കെ. ഫാത്തിമ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചാണ് വിജയിച്ചത്. ജനസേവനം മുഖമുദ്രയാക്കിയ ഫാത്തിമ പഞ്ചായത്ത് ഭരണസമിതിയുടെയും പൊതുജന പങ്കാളിത്തത്തോടെയും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി പറഞ്ഞു.
രണ്ടു ടേമിലും ഇടത് വലത് മുന്നണികളുടെ ഭാഗമായി പ്രതിപക്ഷത്തായിരുന്നിട്ടും ജനകീയ പങ്കാളിത്തത്തോടെ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ ഫാത്തിമക്ക് സാധിച്ചു. പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും ക്ഷേമം മുൻനിർത്തി ചിട്ടയായും ആത്മാർഥമായും ഉള്ള പ്രവർത്തനങ്ങൾകൊണ്ട് ഉദ്യോഗസ്ഥരുടെയും പഞ്ചായത്തിലെ ജനങ്ങളുടെയും പ്രീതി പിടിച്ചുപറ്റാനും പഞ്ചായത്തിലെ മികച്ച ജനകീയ മെംബറാകാനും കഴിഞ്ഞു. പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽനിന്ന് പണം കണ്ടെത്തിയാണ് റോഡ് നിർമാണം ഉൾപ്പെടെ പല വികസന പദ്ധതി പ്രവർത്തനങ്ങളും പൂർത്തീകരിച്ചത്.
തന്റെ പ്രദേശത്തെ മുഴുവൻ മനുഷ്യരെയും ഒന്നായിക്കണ്ട് അവരുടെ ഉന്നമനത്തിനും ക്ഷേമത്തിനുംവേണ്ടിയാണ് താൻ എന്നും പ്രവർത്തിച്ചത്. തന്നെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള നിസ്സീമമായ ആത്മാർഥത ഇനിയും തുടരുമെന്ന് എം.കെ. ഫാത്തിമ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രവാസി വെൽഫെയർ സെക്രട്ടറി ജോഷി ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷിജിന ആഷിക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

