പേൾ ബഹ്റൈൻ ഓണാഘോഷം
text_fieldsപേൾ ബഹ്റൈൻ സംഘടിപ്പിച്ച ഓണാഘോഷം
മനാമ: ബഹ്റൈനിലെ മലയാളി ടിക് ടോക് കൂട്ടായ്മയായ പേൾ ബഹ്റൈൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സനാബിസിലെ മോണോ റസ്റ്റാറന്റിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ബഹ്റൈനിലെ ടിക് ടോക് കലാകാരന്മാരെ ഒന്നിപ്പിക്കാൻ മുൻകൈ എടുത്ത പേൾ ബഹ്റൈൻ പ്രസിഡന്റ് റസാഖ് വല്ലപ്പുഴ ഓണസന്ദേശം നൽകി. സാമൂഹിക പ്രവർത്തകൻ കെ.ടി. സലീം മുഖ്യാതിഥിയായിരുന്നു.
പ്രശസ്ത ഗായകൻ ആസിഫ് കാപ്പാട് പരിപാടിയിൽ പങ്കെടുത്ത് ഗാനമാലപിച്ചു. അധ്യാപികയായ സ്വാതി പ്രമോദ് പഴയകാലത്തെയും പ്രവാസലോകത്തെയും ഓണം അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചു.
വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

